തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഗവര്‍ണറായി ചുമതലയേറ്റ ദിവസം തന്നെ സര്‍ക്കാരിന്റെ നടപടിയ്ക്ക് തടയിട്ട് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. ഗവര്‍ണറുടെ സുരക്ഷാ സേനയിലുള്ള പൊലീസ് ഉദ്യോഗസ്ഥരെ മാറ്റിയ നടപടിയാണ് ആര്‍ലേക്കര്‍ തടഞ്ഞത്.
മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വിശ്വസ്തരായിരുന്ന ഉദ്യോഗസ്ഥരെയാണ് സര്‍ക്കാര്‍ നീക്കിയത്. പകരം സര്‍ക്കാരിനും ആഭ്യന്തരവകുപ്പിനും വേണ്ടപ്പെട്ടവരെ രാജ്ഭവനിലേക്ക് നിയോഗിച്ചു. ഒഴിവാക്കപ്പെട്ടവര്‍ തന്നെയാണ് പരാതിയുമായി ഗവര്‍ണറെ സമീപിച്ചത് എന്നാണ് വിവരം.
സര്‍ക്കാര്‍ നീക്കത്തില്‍ സംശയം തോന്നിയ ഗവര്‍ണര്‍ എഡിജിപി മനോജ് ഏബ്രഹാമിനെ രാജ്ഭവനിലേക്ക് വിളിച്ചു വരുത്തി. തുടര്‍ന്ന് ഉദ്യോഗസ്ഥരെ നീക്കിയതിനെ കുറിച്ച് ചോദിക്കുകയായിരുന്നു. ഗവര്‍ണര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഒഴിവാക്കിയവരെ സുരക്ഷാസേനയില്‍ ഉള്‍പ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്