ഏഴര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ അറസ്റ്റ്; മൃദംഗവിഷന്‍ ഡയറക്ടറെ ഇന്ന് കോടതിയില്‍ ഹാജരാക്കും

JANUARY 2, 2025, 6:56 PM

കൊച്ചി: ഉമാതോമസ് എം.എല്‍.എ വീണ് പരിക്കേറ്റ സംഭവത്തില്‍ കലൂര്‍ നൃത്തപരിപാടി സംഘാടകനും മൃദംഗ വിഷന്റെ എംഡിയുമായ നിഗോഷ് കുമാര്‍ അറസ്റ്റില്‍. ഏഴരമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

നിഗോഷ് കുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയ ശേഷം തുടര്‍നടപടി ഉണ്ടാകും. മറ്റൊരു പ്രതിയായ ജെനീഷ് ഇന്ന് ഹാജരായില്ല. വരും ദിവസങ്ങളില്‍ ഇയാളെയും ചോദ്യം ചെയ്യും. ഉമ തോമസ് എം.എല്‍.എയ്ക്ക് പരിക്കേറ്റ സംഭവത്തില്‍ നിഗോഷ് കുമാറിനോടും മൂന്നാം പ്രതിയായ ഓസ്‌കര്‍ ഇവന്റ് മാനേജ്മെന്റ് ഉടമ തൃശൂര്‍ പൂത്തോള്‍ സ്വദേശി പി.എസ് ജനീഷിനോടും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ വ്യാഴാഴ്ച ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതുപ്രകാരമാണ് നിഗോഷ് പൊലീസില്‍ കീഴടങ്ങിയത്.

അതേസമയം കേസില്‍ ആവശ്യമെങ്കില്‍ ദിവ്യ ഉണ്ണിയേയും മൊഴിയെടുക്കാനായി വിളിപ്പിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ വ്യക്തമാക്കി. കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാവേണ്ടി വരുമെന്ന സൂചനകള്‍ക്കിടെ ബുധനാഴ്ച ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് തിരിച്ചുപോയിരുന്നു.

മൃദംഗവിഷന്‍ എം.ഡി. എം. നിഗോഷ് കുമാര്‍, സി.ഇ.ഒ. എ. ഷമീര്‍, പൂര്‍ണിമ, നിഗോഷ് കുമാറിന്റെ ഭാര്യ എന്നിവര്‍ക്കെതിരേ പൊലീസ് വിശ്വാസ വഞ്ചനക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. സംഘാടകരുടെ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam