തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതല്ല, സ്വയം മാറിയതാണെന്ന് സിപിഎം നേതാവ് ഇപി ജയരാജന്‍. തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞത് ഇപിയെ മാറ്റിയതാണെന്നായിരുന്നു. എന്നാല്‍ ഗോവിന്ദന്‍ അങ്ങനെ പറയുമെന്ന് കരുതുന്നില്ലെന്നും പാര്‍ട്ടി സമ്മേളനങ്ങളില്‍ തനിക്കെതിരെ വിമര്‍ശനമുണ്ടെന്ന വാര്‍ത്ത തെറ്റാണെന്നും ഇപി വ്യക്തമാക്കി.
എല്‍ഡിഎഫ് കണ്‍വീനര്‍ എന്ന നിലയില്‍ തനിക്ക് വീഴ്ച പറ്റിയിട്ടില്ലെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ ഇപി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ഇപിയുടെ ആത്മകഥയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പുതിയ പരാതി നല്‍കിയാല്‍ കേസെടുക്കാമെന്നാണ് പൊലീസ് ഭാഷ്യം. ഇപിയുടെ ആത്മകഥ ഡിസി ബുക്‌സില്‍ എത്തിയത് എങ്ങനെയെന്നതില്‍ അവ്യക്തത ഇപ്പോഴും തുടരുകയാണ്.
ഇപി ജയരാജനോ ഡിസി ബുക്‌സോ പരാതി നല്‍കിയാല്‍ കേസെടുക്കാമെന്ന് പൊലീസ് അറിയിച്ചു. ഗൗരവകരമായ അന്വേഷണത്തിന് കൂടുതല്‍ വ്യക്തതയുള്ള പരാതി വേണമെന്നാണ് പൊലീസ് നിലപാട്. തുടര്‍ പരാതികളില്ലെങ്കില്‍ ആത്മകഥാ വിവാദത്തില്‍ തുടരന്വേഷണം ഉണ്ടാകില്ലെന്നാണ് വിലയിരുത്തല്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്