തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തു കെ.സുരേന്ദ്രൻ തുടർന്നേക്കുമെന്ന് റിപ്പോർട്ടുകൾ. കെ.സുരേന്ദ്രൻ ഒരു ടേം കൂടി സംസ്ഥാന അധ്യക്ഷനായി തുടരാനുള്ള സാധ്യതയെക്കുറിച്ച് നേരത്തെ പാർട്ടിക്കകത്ത് ചർച്ചകൾ നടന്നതാണ്.
സുരേന്ദ്രൻ തുടരുന്നതിൽ ചില നേതാക്കൾക്ക് അതൃപ്തിയുണ്ടെന്ന തരത്തിലും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
അഞ്ച് വർഷം പൂർത്തിയായ മണ്ഡലം–ജില്ലാ പ്രസിഡൻറുമാർക്ക് വീണ്ടും മത്സരിക്കാമെന്നു കേന്ദ്ര നിരീക്ഷക കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതോടെയാണ് സുരേന്ദ്രന് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് തുടരാൻ കളമൊരുങ്ങിയത്.
ഇന്നലെ രാത്രി നടന്ന ഓൺലൈൻ യോഗത്തിലായിരുന്നു കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് നിരീക്ഷകയായ വാനതി ശ്രീനിവാസൻ അറിയിച്ചത്. എതിർപ്പറിയിച്ച് ചില നേതാക്കൾ ഓൺലൈൻ യോഗത്തിൽനിന്ന് ഇറങ്ങിപ്പോകുകയും ചെയ്തിരുന്നു.
പുതിയ നീക്കത്തിനെതിരെ പാർട്ടിയിലെ സുരേന്ദ്രൻ വിരുദ്ധ ചേരി രംഗത്തെത്തിയിട്ടുണ്ട്. പ്രധാനമായും കൃഷ്ണദാസ് പക്ഷമാണ് ഓൺലൈൻ യോഗത്തിൽ എതിർപ്പ് ഉന്നയിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്