ചെന്നൈ: ആശുപത്രി മാലിന്യങ്ങൾ തിരുനെൽവേലിയിൽ തള്ളിയ സംഭവത്തിൽ കേരളത്തെ ശക്തമായി വിമർശിച്ച് ദേശീയ ഹരിത ട്രൈബ്യൂണൽ. ആശുപത്രികൾക്കെതിരെ നടപടി വൈകുന്നത് എന്തു കൊണ്ടാണെന്നാണ് ട്രൈബ്യൂണലിന്റെ ചെന്നൈ ബഞ്ച് ചോദിച്ചത്..
അതേസമയം കേരളത്തിലെ മെഡിക്കൽ മാലിന്യം തമിഴ്നാട്ടിൽ തള്ളുന്നതിന്റെ ആവശ്യമെന്താണെന്നും കോടതി ചോദിച്ചു. ഈ മാസം 20ന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ മറുപടി നൽകണമെന്നും ട്രൈബ്യൂണൽ നിർദേശിച്ചിട്ടുണ്ട്.
എന്നാൽ ആശുപത്രികളുടെ വിശദീകരണം തേടിയിട്ടുണ്ടെന്ന് കേരളം മറുപടി നൽകി. ദിവസങ്ങൾക്ക് മുൻപ് ഹരിത ട്രൈബ്യൂണൽ ഉത്തരവിന് പിന്നാലെ മാലിന്യങ്ങൾ കേരളം തിരുനെൽവേലിയിൽ നിന്ന് നീക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്