മുംബൈ: മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കവെ ഭരണസഖ്യമായ മഹായുതിയില്‍ കല്ലുകടി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിദ്വേഷ മുദ്രാവാക്യത്തിനെതിരെയാണ്എതിര്‍പ്പ് ഉയര്‍ന്നത്. ബത്തേംഗേ തോ കത്തേംഗേ (വിഭജിച്ച് നിന്നാല്‍ നമ്മള്‍ ഇല്ലാതാകും ) എന്ന ഹിന്ദുത്വ മുദ്രാവാക്യത്തിനെതിരയാണ് മഹായുതിയില്‍ എതിര്‍പ്പ് ഉയരുന്നത്.
എന്‍സിപി അജിത് പവാര്‍ വിഭാഗവും ബിജെപിക്കുള്ളില്‍ തന്നെയുള്ള ഒരു വിഭാഗവുമാണ് മുദ്രാവാക്യത്തിനെതിരെ രംഗത്തുള്ളത്. ബിജെപിയുടെ അന്തരിച്ച നേതാവ് ഗോപിനാഥ് മുണ്ടെയുടെ മകള്‍ പങ്കജ മുണ്ടെ, കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ അശോക് ചവാന്‍ എന്നിവരാണ് ഈ വിദ്വേഷ മുദ്രാവാക്യത്തില്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്ന ബിജെപി നേതാക്കള്‍.
മുഖ്യമന്ത്രിയും ഷിന്‍ഡെ വിഭാഗം ശിവസേന നേതാവുമായ ഏക്നാഥ് ഷിന്‍ഡെയും മുദ്രാവാക്യത്തില്‍ നിന്നും പരോക്ഷമായി അകലം പാലിക്കുന്നുണ്ട്. വികസനം മാത്രമാണ് തന്റെ അജണ്ടയെന്നും വോട്ടര്‍മാരെ മതപരമായി ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുവെന്നുമാണ് അദ്ദേഹം പറയുന്നത്.
അതേസമയം മുദ്രാവാക്യത്തെ പരസ്യമായി തന്നെ, അജിത് പവാര്‍ വിമര്‍ശിച്ചു. ഉത്തര്‍പ്രദേശില്‍ ഇത്തരത്തിലുള്ള മുദ്രാവാക്യം കൊണ്ട് നേട്ടമുണ്ടാകുമെന്നും മഹാരാഷ്ട്രയില്‍ ഏല്‍ക്കില്ലെന്നുമാണ് അജിത് പവാര്‍ വ്യക്തമാക്കിയത്. എന്നാല്‍ അജിത് പവാറിന്റെ നിലപാടിനെതിരെ ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ് രംഗത്ത് എത്തി. മുദ്രാവാക്യത്തില്‍ പ്രശ്‌നം കാണേണ്ട കാര്യമില്ലെന്നും എല്ലാവരും ഒരുമിച്ച് നില്‍ക്കാനുള്ള ആഹ്വാനമായി കണ്ടാല്‍ മതിയെന്നുമാണ് ഫഡ്‌നാവിസ് പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്