ജയ്പൂര്‍: രാജസ്ഥാനിലെ ടോങ്ക് ജില്ലയില്‍ ഉപതിരഞ്ഞെടുപ്പിനിടെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ തല്ലിയ സംഭവത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി നരേഷ് മീണയെ അറസ്റ്റ് ചെയ്തു. ഇന്നലെ മീണയെ കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും നൂറുകണക്കിന് അനുയായികളുടെ പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്ന് നടപടികള്‍ തടസപ്പെട്ടിരുന്നു. കൂടുതല്‍ പൊലീസ് സംഘം എത്തിയാണ് മീണയെ അറസ്റ്റ് ചെയ്തത്.
സംരവത ഗ്രാമത്തില്‍ മീണയുടെ അനുയായികള്‍ വാഹനങ്ങള്‍ കത്തിക്കുകയും കല്ലെറിയുകയും ചെയ്തു. പോലീസ് പ്രതിഷേധക്കാര്‍ക്കെതിരെ കണ്ണീര്‍ വാതകം പ്രയോഗിച്ചു. കലാപവുമായി ബന്ധപ്പെട്ട് 60 പേരെ അറസ്റ്റ് ചെയ്തതായി അജ്മീര്‍ റേഞ്ച് ഐജി ഓം പ്രകാശ് സ്ഥിരീകരിച്ചു.
അക്രമത്തില്‍ 24 വലിയ വാഹനങ്ങളും 48 മോട്ടോര്‍ സൈക്കിളുകളും അഗ്‌നിക്കിരയാക്കുകയും നിരവധി വീടുകള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. തിരച്ചില്‍ നടത്തുന്നതിനും ക്രമസമാധാനനില പുനഃസ്ഥാപിക്കുന്നതിനുമായി പ്രത്യേക ടാസ്‌ക് ഫോഴ്സ് (എസ്ടിഎഫ്) യൂണിറ്റുകളെ വ്യാഴാഴ്ച രാവിലെ വിന്യസിച്ചു.
''സംരവത ഗ്രാമത്തില്‍ ചിലര്‍ വോട്ടിംഗ് ബഹിഷ്‌കരിച്ചിരുന്നു. പ്രശ്‌നം പരിഹരിക്കാന്‍ എസ്ഡിഎം, തഹസില്‍ദാര്‍, അഡീഷണല്‍ എസ്പി, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പ്രദേശം സന്ദര്‍ശിച്ചു. ഈ സമയം സ്വതന്ത്ര സ്ഥാനാര്‍ത്ഥി നരേഷ് മീണ പോളിങ് സ്റ്റേഷനില്‍ കയറി എസ്ഡിഎമ്മിനെ ശാരീരികമായി മര്‍ദ്ദിച്ചു. ഉടന്‍ തന്നെ അഡീഷണല്‍ എസ്പി ഇയാളെ തടഞ്ഞുവച്ചു. നിയമപ്രകാരം നടപടിയെടുക്കും. ഞങ്ങളുടെ ഇടപെടലിനെ തുടര്‍ന്ന് വോട്ടെടുപ്പ് സമാധാനപരമായി പുനരാരംഭിച്ചു,' ടോങ്ക് എസ്പി വികാസ് സാങ്വാന്‍ വിശദീകരിച്ചു.
ഹിന്ദോളിയില്‍ ഒരു സ്ത്രീയെയും കുടുംബാംഗങ്ങളെയും എസ്ഡിഎം മര്‍ദ്ദിച്ചെന്നും വോട്ടു ചെയ്യാന്‍ ഭീഷണിപ്പെടുത്തിയെന്നും നരേഷ് മീണ ആരോപിച്ചു. തന്റെ പോസ്റ്ററുകള്‍ കീറുകയും തനിക്ക് വോട്ട് ചെയ്യരുതെന്ന് ഭീഷണിപ്പെടുത്തുകയുമാണ് എസ്ഡിഎം ചെയ്തിരുന്നതെന്നും മീണ ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്