മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ ബാഗുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ തുറന്നു പരിശോധിച്ചു. പാല്‍ഘര്‍ പോലീസ് ഗ്രൗണ്ടിലെ ഹെലിപാഡില്‍ ഹെലികോപ്റ്റര്‍ ഇറങ്ങിയ ശേഷമാണ് ഷിന്‍ഡെയുടെ ബാഗുകള്‍ പരിശോധിച്ചത്.
ശിവസേന (യുബിടി) തലവന്‍ ഉദ്ധവ് താക്കറെയുടെ ബാഗുകള്‍ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം പരിശോധിച്ചത് വിവാദമായിരുന്നു. ഉദ്ധവ് താക്കറെ തിരഞ്ഞെടുപ്പ് കമ്മീഷനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെയും ബാഗുകള്‍ പരിശോധിച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി ലാത്തൂര്‍, യവത്മാല്‍ ജില്ലകളില്‍ എത്തിയപ്പോള്‍ തന്റെ ബാഗുകള്‍ തിരഞ്ഞെടുപ്പ് അധികാരികള്‍ പരിശോധിച്ചതായി താക്കറെ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ എന്നിവര്‍ക്കെതിരെ ഇതേ നടപടി സ്വീകരിക്കുമോയെന്ന് അദ്ദേഹം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോട് ചോദിച്ചു.
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അവരുടെ ജോലിയാണ് ചെയ്യുന്നതെന്നും ഉദ്ധവ് താക്കറെ വിഷയം വഴിതിരിച്ചു വിടാനാണ് ശ്രമിക്കുന്നതെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്