പാലക്കാട്: പാലക്കാടും ചേലക്കരയിലും യുഡിഎഫിന് വിജയം ഉറപ്പെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ.
പോളിംഗ് ശതമാനം കൂടിയത് യുഡിഎഫ് വിജയത്തിന്റെ സൂചനയാണ്. 6000 വോട്ടുകൾ യുഡിഎഫ് ചേർത്തിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു.
28 വർഷമായി സിപിഎമ്മിന്റെ കൈയിലുള്ള ചേലക്കര യുഡിഎഫ് പിടിച്ചെടുക്കുമെന്നും ചേലക്കരയിൽ 3 തവണ എത്തിയ മുഖ്യമന്ത്രി തലതാഴ്ത്തുമെന്നും കെ സുധാകരൻ പറഞ്ഞു.
വയനാട് ദുരന്തത്തിൽ കേരളത്തിന് സഹായം നൽകാമെന്ന് പ്രധാനമന്ത്രി വയനാട്ടിൽ വന്ന് പറഞ്ഞതാണ്. കാൽ പൈസ കൊടുത്തോയെന്നും സുധാകരൻ ചോദിച്ചു.
വയനാട് ദുരന്തത്തിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ കേരളത്തെ വഞ്ചിക്കുകയാണെന്നും സുധാകരൻ കുറ്റപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്