മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. യുഎസ് പ്രസിഡന്റ് ജോ ബൈഡനെ പോലെ നരേന്ദ്ര മോദിയും ഓര്‍മ്മക്കുറവിന്റെ ലക്ഷണങ്ങള്‍ കാണിക്കാന്‍ തുടങ്ങിയെന്ന് രാഹുല്‍ ആരോപിച്ചു.
തെരഞ്ഞെടുപ്പ് ആസന്നമായ മഹാരാഷ്ട്രയിലെ അമരാവതിയില്‍ ഒരു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു ലോക്‌സഭാ പ്രതിപക്ഷ നേതാവ്. 81 കാരനായ ബൈഡന്‍ ഒരു പരിപാടിയില്‍ ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയെ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ എന്ന് തെറ്റായി പരിചയപ്പെടുത്തിയ സംഭവം രാഹുല്‍ അനുസ്മരിച്ചു.
'മോദി ജിയുടെ പ്രസംഗം കേട്ടെന്ന് എന്റെ സഹോദരി എന്നോട് പറഞ്ഞു. ആ പ്രസംഗത്തില്‍, നമ്മള്‍ എന്ത് പറഞ്ഞാലും, മോദി ജി ഇപ്പോള്‍ അത് തന്നെയാണ് പറയുന്നത്. എനിക്കറിയില്ല, അദ്ദേഹത്തിന് ഓര്‍മ്മ നഷ്ടപ്പെട്ടിരിക്കാം''രാഹുല്‍ ഗാന്ധി പറഞ്ഞു.
കോണ്‍ഗ്രസ് ഭരണഘടനയെ ആക്രമിക്കുകയാണെന്ന് 74 കാരനായ മോദി തന്റെ പ്രസംഗങ്ങളില്‍ പറഞ്ഞിരുന്നതായി അദ്ദേഹം പറഞ്ഞു.
''കഴിഞ്ഞ ഒരു വര്‍ഷമായി, എന്റെ പ്രസംഗങ്ങളില്‍ ബിജെപി ഭരണഘടനയെ ആക്രമിക്കുകയാണെന്ന് ഞാന്‍ പറയുന്നു, പക്ഷേ, കോണ്‍ഗ്രസ് ഭരണഘടനയെ ആക്രമിക്കുകയാണെന്ന് പ്രധാനമന്ത്രി മോദി ഇപ്പോള്‍ പറയുന്നത്. ആളുകള്‍ രോഷാകുലരാണെന്ന് അദ്ദേഹം മനസ്സിലാക്കി, ഇപ്പോള്‍ ഞാന്‍ ഭരണഘടനയെ ആക്രമിക്കുകയാണെന്ന് അദ്ദേഹം പറയുന്നു,' രാഹുല്‍ കുറ്റപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്