മുംബൈ: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സ്വര്‍ഗത്തില്‍ നിന്ന് മടങ്ങിയെത്തിയാലും ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു ഷാ.
''സോണിയ-മന്‍മോഹന്‍ ഭരണത്തിന്റെ 10 വര്‍ഷങ്ങളില്‍, തീവ്രവാദികള്‍ പാകിസ്ഥാനില്‍ നിന്ന് സ്വതന്ത്രമായി വന്ന് ഇവിടെ ബോംബ് സ്ഫോടനങ്ങള്‍ നടത്തിയിരുന്നു,'' ഷാ കൂട്ടിച്ചേര്‍ത്തു.
ഏതാനും ദിവസം മുന്‍പ് മഹാരാഷ്്ട്രയിലെ ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ വെച്ച് രാഹുല്‍ ഗാന്ധിയുടെ നാലാം തലമുറയ്ക്ക് പോലും കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കാന്‍ കഴിയില്ലെന്ന് അമിത് ഷാ വെല്ലുവിളിച്ചിരുന്നു. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കുന്നതിനുള്ള പ്രമേയം ജമ്മു കശ്മീരിലെ കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു ഷായുടെ പ്രതികരണം.
ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്ന കോണ്‍ഗ്രസിന്റേത് 'പാകിസ്ഥാന്റെ ഭാഷ'യാണെന്ന് പൂനെയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആരോപിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്