പാലക്കാട്: ചേലക്കരയും പാലക്കാടും ബിജെപി ജയിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രൻ. നിങ്ങളിൽ പലർക്കും അറ്റാക്ക് വരുമെന്നും അതാണ് തൻറെ ആശങ്കയെന്നും കെ സുരേന്ദ്രൻ പറഞ്ഞു
വയനാട് ചേലക്കര പോളിംഗ് ശതമാന കണക്കുകൾ എൽഡിഎഫിനോടും യുഡിഎഫിനോടും സാധാരണ ജനങ്ങൾക്കുള്ള അതൃപ്തിയാണ് കാണിക്കുന്നതെന്ന് സുരേന്ദ്രൻ പറഞ്ഞു.
വഖഫ് വിഷയത്തിൽ ക്രൈസ്തവർക്കുള്ള പ്രതിഷേധം പോളിംഗ് ശതമാനം കുറയാൻ കാരണമായി. തങ്ങൾ പാർശ്വവൽക്കരിക്കപ്പെടുന്നു എന്ന ധാരണ ക്രൈസ്തവ വോട്ടർമാർക്ക് ഉണ്ടായി.
ന്യൂനപക്ഷ അവകാശം ഒരു വിഭാഗത്തിൻറെ മാത്രം ആയി മാറി. മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും വലിയ തിരിച്ചടി കിട്ടും.
യുഡിഎഫിൻറെ ജന പിന്തുണ വയനാട്ടിൽ അടക്കം കുറഞ്ഞു. മൂന്നാം ബദലിന് ജനം ആഗ്രഹിക്കുന്നു. യുഡിഎഫ് ഈ തിരഞ്ഞെടുപ്പിൽ അപ്രസക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്