തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ബിജെപിയുമായി ഇടഞ്ഞ സന്ദീപ് വാര്യരെ കോൺഗ്രസ് പാളയത്തിലെത്തിച്ചത് അതീവ രഹസ്യമായ ചർച്ചകളിലൂടെ!
പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ സന്ദീപുമായി ചര്‍ച്ച നടത്തിയിരുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
പാലക്കാട്ട് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ഇടഞ്ഞ പല നേതാക്കന്മാരും പാര്‍ട്ടി വിട്ടു പോകുന്നതിനിടെയാണ് സന്ദീപിനെ കോണ്‍ഗ്രസിലേക്ക് എത്തിച്ചുള്ള കോണ്‍ഗ്രസിന്റെ പൂഴിക്കടകൻ!
താമര വിട്ട് ''കൈ'' പിടിച്ചു! സ്നേഹത്തിന്റെ കടയിൽ അംഗത്വമെടുത്ത് സന്ദീപ് വാര്യർ
സന്ദീപ് വാരിയറെ കൈപിടിച്ച് കോണ്‍ഗ്രസിലേക്കു സ്വീകരിക്കാന്‍ രണ്ടു ദിവസം മുന്‍പ് തന്നെ അന്തിമധാരണ എത്തിയിരുന്നുവെന്നാണു സൂചന. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനലാപ്പില്‍ വലിയ ട്വിസ്റ്റായി സന്ദീപിന്റെ കൂടുമാറ്റം പ്രഖ്യാപിച്ച് മറ്റു മുന്നണികള്‍ക്കു ഷോക്ക് നല്കാന് വേണ്ടി കാത്തിരിക്കുകയായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍.
പി.സരിന്റെ അപ്രതീക്ഷിത ചുവടുമാറ്റവും പിന്നീടു വന്ന കള്ളപ്പണ വിവാദവും മറികടക്കാന്‍ ബിജെപിയുടെ കരുത്തനായ നേതാവിനെ ഒപ്പം ചേര്‍ക്കുന്നതിലൂടെ കഴിയുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്