'സ്വയം വിരമിക്കാം, അല്ലെങ്കിൽ ട്രാന്‍സ്ഫര്‍ വാങ്ങാം'; തിരുപ്പതി ക്ഷേത്രത്തിൽ നിന്നും അഹിന്ദുക്കളായ ജീവനക്കാരെ ഒഴിവാക്കുന്നു

NOVEMBER 19, 2024, 7:42 PM

തിരുമല തിരുപ്പതി ക്ഷേത്രത്തിൽ അഹിന്ദുക്കളായ ജീവനക്കാരെ ഒഴിവാക്കാൻ നീക്കം. ഇതര മതസ്ഥരായ ജീവനക്കാർ സ്വമേധയാ വിരമിക്കൽ സ്വീകരിക്കുകയോ മറ്റ് സർക്കാർ വകുപ്പുകളിലേക്ക് മാറ്റുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പുതിയ ക്ഷേത്ര ട്രസ്റ്റ് പ്രമേയം പാസാക്കി. ക്ഷേത്രത്തിലെ പ്രസാദമായ ലഡ്ഡുവുണ്ടാക്കാൻ മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന ആരോപണത്തിന് പിന്നാലെയാണ് പുതിയ വിവാദ ഉത്തരവ്.

ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രമാണ് തിരുമല തിരുപ്പതി ക്ഷേത്രം. എന്നാൽ ക്ഷേത്രം ഇപ്പോൾ പുതിയ വിവാദങ്ങളിൽ അകപ്പെട്ടിരിക്കുകയാണ്. ക്ഷേത്രത്തിൽ ജോലി ചെയ്യുന്ന അഹിന്ദുക്കളെ നീക്കം ചെയ്യാനുള്ള തിരുപ്പതി ദേവസ്ഥാനം ട്രസ്റ്റിൻ്റെ തീരുമാനമാണ് ഇപ്പോൾ പുതിയ വിവാദത്തിന് വഴിവെച്ചിരിക്കുന്നത്. ആന്ധ്ര സർക്കാരിൻ്റെ നിയന്ത്രണത്തിലുള്ള ഒരു സ്വതന്ത്ര ട്രസ്റ്റാണ് ഇതു സംബന്ധിച്ച പ്രമേയം പാസാക്കിയത്.

തിരുപ്പതിയിൽ ആകെ 7000 സ്ഥിരജീവനക്കാരുണ്ടെന്നാണ് കണക്കുകൾ. സ്ഥിരജീവനക്കാർക്ക് പുറമെ 14000 ത്തോളം താത്ക്കാലിക ജീവനക്കാരും ഇവിടെ ജോലി ചെയ്യുന്നു. എത്രത്തോളം ജീവനക്കാരെ ഈ ഉത്തരവ് ബാധിക്കുമെന്ന് ഇതുവരെ പുറത്ത് വന്നിട്ടില്ല.

vachakam
vachakam
vachakam

പുതിയ പ്രമേയം 300 പേരെയെങ്കിലും ബാധിച്ചേൽക്കുമെന്നാണ് സൂചന. അഹിന്ദുക്കളായ ജീവനക്കാര്‍ സ്വയം വിരമിക്കല്‍ പദ്ധതി മുന്നോട്ട് വയ്ക്കാനുള്ള തീരുമാനം ടിടിഡി ചെയര്‍മാന്‍ ബിആര്‍ നായിഡു സ്ഥിരീകരിച്ചു.

മതപരമായ സ്വഭാവമുള്ള സ്ഥാപനങ്ങള്‍ക്ക് അവരുടെ സ്വന്തം മതത്തില്‍പ്പെട്ടവരെ ജോലി ചെയ്യാന്‍ അനുവദിക്കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 16(5) പ്രകാരം ടിടിഡി തീരുമാനം നിലനില്‍ക്കുമെന്നാണ് ഭരണസമിയുടെ വാദം. ബോർഡിൻ്റെ തീരുമാനത്തിന് ട്രേഡ് യൂണിയനുകളുടെ പിന്തുണയുമുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam