ചെന്നൈ: വിമാനത്തിൽ 37 വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം ഉണ്ടായത്. ക്വലാലമ്പൂരിൽ നിന്ന് ചെന്നൈയിലെത്തിയ വിമാനത്തിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഹൃദയാഘമാവാം മരണ കാരണമെന്നാണ് നിഗമനം. വിമാനം ചെന്നൈയിൽ ലാന്റ് ചെയ്ത ശേഷമാണ് ജീവനക്കാർ യുവതിയെ ശ്രദ്ധിച്ചത്. അനക്കമില്ലെന്ന് കണ്ടതോടെ ഡോക്ടർമാരെത്തി പരിശോധിച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു.
തുടർന്ന് മൃതദേഹം പിന്നീട് അടുത്തുള്ള സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. തമിഴ്നാട്ടിലെ കള്ളക്കുറിച്ചി ജില്ലക്കാരിയാണ് മരിച്ച യുവതിയെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്