അനുമതിയില്ലാതെ പരസ്യം നല്‍കി; യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

NOVEMBER 19, 2024, 7:51 PM

പാലക്കാട്: സന്ദീപ് വാര്യർക്കെതിരെ സിപിഎം നല്‍കിയ പത്ര പരസ്യത്തില്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ മരക്കാര്‍ മാരായമംഗലമാണ് പരാതി നല്‍കിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അനുമതിയില്ലാതെയാണ് പരസ്യം നല്‍കിയത്.

തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ് നടന്നതെന്നും നാട്ടില്‍ മതവിദ്വേഷവും വിഭാഗീയതയും ഉണ്ടാക്കുന്ന നടപടിയാണിതെന്നും സംഭവത്തില്‍ ശക്തമായ നിയമ നടപടികളുണ്ടാകണമെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ജില്ലാ കളക്ടർ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

vachakam
vachakam
vachakam

വിവാദമായ പരസ്യം തെരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടിട്ടില്ലെന്ന് പരാതിയില്‍ പറയുന്നു. മറ്റ് പരസ്യങ്ങള്‍ക്ക് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി അനുമതി വാങ്ങിയിരുന്നു. സരിൻ തരംഗം എന്ന തലക്കെട്ടുള്ള പരസ്യത്തില്‍ സന്ദീപിന്‍റെ പഴയ പ്രസ്താവനകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam