പാലക്കാട്: രമേശ് ചെന്നിത്തലയെ പിന്തുണച്ചും പ്രതിപക്ഷ നേതാവ് വിഡി സതീശനെ വിമർശിച്ചും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.
നല്ല അന്തസുള്ള നേതാവാണ് രമേശ് ചെന്നിത്തലയെന്നും വിഡി സതീശൻ വെറും അഡ്ജസ്റ്റ്മെൻ്റ് മാത്രമാണെന്നും സുരേന്ദ്രൻ വിമർശിച്ചു. തെരഞ്ഞെടുപ്പിൽ തോറ്റാൽ വി ഡി സതീശൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സുരേന്ദ്രൻ്റെ വിമർശനം.
ലീഗ് ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരുമായി നടത്തിയ ചർച്ച സുരേന്ദ്രൻ തള്ളിക്കളയുകയും ചെയ്തു. തിരഞ്ഞെടുപ്പ് പരാജയം ഉറപ്പായതിനാലാണ് ചർച്ചയെന്നും ഇത് ആളുകളെ കബളിപ്പിക്കലാണെന്നും പറഞ്ഞ സുരേന്ദ്രൻ ദുരുദ്ദേശത്തോടെ മുസ്ലിം ലീഗ് നേതാക്കള്‍ നടത്തിയ നീക്കമാണിതെന്നും കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് സമയത്ത് എന്തിനാണ് ലീഗ് ചർച്ച നടത്തിയതെന്നും സുരേന്ദ്രൻ ചോദിച്ചു.
ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേർന്ന സന്ദീപ് വാര്യരെ കളിയാക്കാനും സുരേന്ദ്രൻ മറന്നില്ല. സന്ദീപിന് എല്ലാ ആശംസകളും നേർന്ന് വിട്ടതാണെന്നും നന്നായി വരട്ടെയെന്നുമായിരുന്നു സുരേന്ദ്രന്റെ പരിഹാസം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്