കൊച്ചി: നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം ലഭിച്ച സംഭവത്തിൽ പ്രതികരണവുമായി മകൻ ഷഹീൻ സിദ്ദിഖ്. സിദ്ദിഖിന് മുൻകൂർ ജാമ്യം കിട്ടിയത് ആശ്വാസകരമെന്നായിരുന്നു ഷഹിന്റെ പ്രതികരണം.
കുടുംബത്തിന്റെ പ്രാർത്ഥന ദൈവം കേട്ടെന്നും സുപ്രീം കോടതിക്ക് സത്യം ബോധ്യമായെന്നും ഷഹിൻ കൂട്ടിച്ചേർത്തു.
അതേസമയം നടി പരാതി നൽകാൻ എട്ടു കൊല്ലമെടുത്തു എന്നത് കണക്കിലെടുത്താണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണമെന്നും പാസ്പോർട്ട് വിചാരണ കോടതിയിൽ സമർപ്പിക്കണമെന്നും കോടതി സിദ്ദിഖിന് നിർദ്ദേശം നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്