കല്‍പ്പറ്റ: വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തെ നിസാരവത്കരിച്ച് ബി.ജെ.പി നേതാവ് വി. മുരളീധരൻ. ഒരു നാട് ഒലിച്ചുപോയി എന്ന് പറയുന്നത് തെറ്റാണെന്നും രണ്ട് പഞ്ചായത്തുകളിലെ മൂന്ന് വാർഡുകള്‍ മാത്രമാണ് തകർന്നതെന്നും ആണ് മുരളീധരൻ വളരെ നിസാരമായി പറഞ്ഞത്.
അതേസമയം വയനാട് കേന്ദ്ര സഹായവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയാണ് നാട് മുഴുവൻ ഒലിച്ചുപോയി എന്നൊന്നും പറയരുതെന്ന് മുരളീധരൻ വാർത്താ സമ്മേളനത്തില്‍ പറഞ്ഞത്. വൈകാരികമായി സംസാരിക്കുന്നതില്‍ അർഥമില്ലെന്നും വി.മുരളീധരൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
എന്നാൽ വയനാടിന് ആവശ്യമായ കേന്ദ്ര സഹായം ലഭിക്കാത്തതില്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് മുൻ കേന്ദ്ര മന്ത്രി കൂടിയായ മുരളീധന്റെ വാക്കുകള്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്