പാലക്കാട്: മുസ്ലിം മാനേജ്മെന്റ് പത്രങ്ങളിൽ എല്‍ഡിഎഫ് പരസ്യം ചെയ്തതുമായി ബന്ധപ്പെട്ട വാര്‍ത്തകളോട് പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യർ.
നിശബ്ദ പ്രചാരണത്തിന് സിപിഎം തെരഞ്ഞെടുത്ത രീതി കേരളത്തിന്റെ മതനിരപേക്ഷ നിലപാടുകളെ തകർക്കുന്നതാണെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു.
'വിഷം വമിപ്പിക്കുന്നതായിട്ടുള്ളൊരു രീതിയാണിത്. വടകരയിൽ സ്വീകരിച്ചിട്ടുള്ള കാഫിർ സ്ക്രീൻഷോട്ടിന് സമാനമോ അല്ലെങ്കിൽ അതിലും ഗുരുതരമായിട്ടുള്ളതോ ആയ പ്രചാരണ രീതിയാണിത്. പരസ്യം കൊടുത്തത് സിപിഎമ്മാണെങ്കിലും അതിന് പണം കൊടുത്തത് ബിജെപിയാണ്. വിഷമം ഉണ്ടാകേണ്ടത് ബിജെപിക്കാണ്. അവിടുന്നല്ലെ ഞാൻ പോന്നത്.
പാലക്കാട്ടെ കാര്യത്തിൽ സിപിഎം എന്തിനാണ് ഇങ്ങനെ വിഷമിക്കുന്നത്. ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യംവെച്ച് വർഗീയമായിട്ടുള്ള വിഭജനം ലക്ഷ്യമിട്ടുള്ളതാണ് ഈ പരസ്യം. ഇത്തരം പ്രചാരണങ്ങളെ പാലക്കാട്ടെ ജനത തിരിച്ചറിയും'- സന്ദീപ് വാര്യര്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്