പാലക്കാട് : സന്ദീപ് വാര്യർക്കെതിരായ സിപിഎമ്മിൻറെ പത്രപരസ്യത്തിന് മുൻകൂർ അനുമതിയില്ല. തെരഞ്ഞെടുപ്പ് കമ്മീഷൻറെ മീഡിയ മോണിറ്ററിംഗ് കമ്മിറ്റിയുടെ അനുമതി വാങ്ങിയില്ല സിപിഎം പരസ്യം നൽകിയത്.
സമൂഹത്തിൽ വർഗീയ വേർതിരിവും സ്പർദ്ധയും വളർത്തുന്ന ഈ പരസ്യത്തിനെതിരെ നിയമവിദഗ്ധരുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്ന് ഷാഫി പറമ്പിൽ എംപി പറഞ്ഞു.
സന്ദീപ് വാര്യരെ അവമതിച്ച് സിപിഎം പത്രപരസ്യം വരെ നടത്തിയത് അവരുടെ ഗതികേടുകൊണ്ടാണെന്നും അന്തംവിട്ടവൻ എന്തും ചെയ്യുന്ന ദയനീയാവസ്ഥയിലാണ് പാർട്ടിയെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി.യും പ്രതികരിച്ചു.
തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരം പരസ്യങ്ങൾ നൽകാൻ മോണിറ്ററിംഗ് കമ്മിറ്റിയുടെ അനുമതി വാങ്ങണം. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയില്ലാതെയാണ് സിപിഎം പത്രപരസ്യം നൽകിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്