കോഴിക്കോട്: മുഖ്യമന്ത്രിയെ പറയാൻ ആയിട്ടില്ലെന്ന ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്‍റ് എ.എ റഹീമിന്‍റെ പ്രസ്താവനക്ക് പ്രതികരണവുമായി മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി.
'മുഖ്യമന്ത്രി വലിയ സംഭവമാണെന്നും രാജാവാണെന്നും സി.പിഎമ്മുകാർക്ക് തോന്നുന്നുവെങ്കില്‍ പിണറായിയുടെ നീന്തലും കുളിയും പശു നോക്കലും സ്വന്തം ചെലവില്‍ നടത്താൻ പറയണം. കേരളത്തിലെ ജനങ്ങളുടെ ചെലവിലാണ് മുഖ്യമന്ത്രിയുടെ വണ്ടിയില്‍ ഭാര്യയും കുട്ടികളും പേരക്കുട്ടികളും യാത്ര ചെയ്യുന്നത്.
നാടിന്‍റെ ചെലവിലാണെങ്കില്‍ മുഖ്യമന്ത്രിയെ വിമർശിച്ചിരിക്കും. പൂരപ്പറമ്ബിലെ ആനയെ പോലെ മുഖ്യമന്ത്രിയെ റഹീം കൊണ്ടു നടക്കണം. ഞങ്ങള്‍ക്ക് അതിന്‍റെ ബാധ്യതയില്ല. പേടിപ്പിക്കല്‍ കുറേ കണ്ടതാണ്. പിണറായി വിജയൻ എന്ന ആന കുത്തീട്ട് വീണിട്ടില്ല. പിന്നെയാണോ ആനപ്പിണ്ടം തടഞ്ഞു വീഴുന്നത്.
മുഖ്യമന്ത്രിയെ കാണുമ്ബോള്‍ മൂത്രം ഒഴിച്ചു പോകാതിരിക്കാൻ സ്നഗ്ഗി ഇട്ട് നടക്കുന്ന റഹീനെ പോലുള്ള ആളോട് ചർച്ച ചെയ്യാൻ പോലും മടിയാണ്. രാഷ്ട്രീയം പറയുമ്ബോള്‍ രാഷ്ട്രീയം പറയണമെന്ന് എം.വി ഗോവിന്ദൻ പഠിപ്പിക്കേണ്ടത് പിണറായിയെയാണ്. നിയമസഭയിലെ പ്രിവിലേജ് ഉപയോഗിച്ച് ഞാൻ സംസാരിച്ചതിന് അഞ്ച് കൊല്ലം പൊലീസിനെ ഉപയോഗിച്ച് വേട്ടയാടിയ പിണറായിയെ ആണ് ആദർശം പഠിപ്പിക്കേണ്ടത്.
മുഖ്യമന്ത്രിയെ പഠിക്കാൻ ഏത് കോഴ്സ് ആണ് പഠിക്കേണ്ടതെന്നും ഏത് കോളജിലാണ് പോവേണ്ടതെന്നും എങ്ങനെയാണ് പറയേണ്ടതെന്നും റഹീം പറഞ്ഞാല്‍ കൊള്ളാമായിരുന്നുവെന്ന് കെ.എം ഷാജി പ്രതികരിച്ചു.
ലീഗ് പ്രസിഡന്‍റ് എന്ന നിലക്ക് സാദിഖലി തങ്ങളെ വിമർശിക്കരുതെന്നും എതിർക്കരുതെന്നും ഞങ്ങള്‍ പറഞ്ഞിട്ടില്ല. എല്ലാവരെയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യാം. ഇങ്ങോട്ട് കിട്ടിയാല്‍ അതേ അളവിലും തൂക്കത്തിലും തിരിച്ചു കൊടുക്കാൻ പറ്റുന്ന ആളുകള്‍ ഇപ്പുറത്തുണ്ടെന്ന് മുഖ്യമന്ത്രി മനസിലാക്കുന്നതാണ് നല്ലതാണെന്നും കെ.എം ഷാജി ചൂണ്ടിക്കാട്ടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്