തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇനി മുതൽ ഒപി ടിക്കറ്റിന് പണം ഈടാക്കും. നേരത്തെ സൗജന്യമായിരുന്ന ഒപി ടിക്കറ്റുകൾക്ക് ഫീസ് ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്.
ഒപി ടിക്കറ്റിന് 10 രൂപ ഈടാക്കാനാണ് തീരുമാനം. ആശുപത്രി വികസന സമിതിയുടേതാണ് തീരുമാനം. ബിപിഎൽ വിഭാഗത്തെ ഫീസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
20 രൂപ ആക്കനായിരുന്നു ശുപാര്‍ശയെങ്കിലും പ്രതിപക്ഷത്തിന്‍റെ എതിര്‍പ്പിനെ തുടര്‍ന്നാണ് പത്ത് രൂപയാക്കി നിജപ്പെടുത്തിയത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ ജില്ലാ കളക്ടറുടെ അധ്യക്ഷതയിലാണ് ആശുപത്രി വികസന സമിതിയുടെ യോഗം ചേർന്നത്.
75 വർഷത്തിനിടയിൽ ആദ്യമായിട്ടാണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിരക്ക് ഏർപ്പെടുത്താൻ തീരുമാനിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്