മണിപ്പൂർ സംഘര്‍ഷം; കുക്കികളെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് സര്‍ക്കാര്‍

NOVEMBER 19, 2024, 9:10 AM

മണിപ്പൂരിൽ അക്രമം രൂക്ഷമായതോടെ കുക്കി സംഘടനകൾക്കെതിരെ കർശന നടപടി വേണമെന്ന് മണിപ്പൂർ സർക്കാർ. ഇന്നലെ മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. 

കുക്കികളെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. കേന്ദ്രത്തോട് ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഏഴു ദിവസത്തിനകം ഇക്കാര്യത്തിൽ നടപടി വേണം. നിരപരാധികളെ കൊലപ്പെടുത്തിയ കുക്കി അക്രമികൾക്കെതിരെ നടപടിയെടുക്കണമെന്നാണ് യോഗത്തിൽ പ്രധാനമായും ഉയർന്ന ആവശ്യം.

സംസ്ഥാനത്ത് അഫ്‌സ്പ നടപ്പാക്കുന്നത് അടിയന്തരമായി അവലോകനം ചെയ്യണം. കുക്കികൾക്കെതിരെ 7 ദിവസത്തിനകം അടിയന്തര നടപടി സ്വീകരിക്കണം. ജിരിബാമിൽ 6 പേരെ കൊലപ്പെടുത്തിയ കേസും ബിഷ്ണുപൂരിൽ കർഷകനെ കൊലപ്പെടുത്തിയ കേസും എൻഐഎയ്ക്ക് കൈമാറണം തുടങ്ങി എട്ട് ആവശ്യങ്ങളടങ്ങിയ പ്രമേയം യോഗത്തിൽ പാസാക്കി. 

vachakam
vachakam
vachakam

സമയപരിധിക്കുള്ളിൽ നടപടിയുണ്ടായില്ലെങ്കിൽ ജനങ്ങളുമായി ആലോചിച്ച് തുടർ തീരുമാനങ്ങൾ കൈക്കൊള്ളും. മണിപ്പൂരിൽ സമാധാനവും സാധാരണ നിലയും പുനഃസ്ഥാപിക്കാൻ ആവശ്യമായ എല്ലാ നടപടികളും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സ്വീകരിക്കണം - ഇതാണ് പ്രധാന ആവശ്യങ്ങൾ. ജനപ്രതിനിധികളുടെ വീടുകൾ ആക്രമിച്ച സംഭവത്തെ എൻഡിഎ യോഗം അപലപിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam