ലഖ്നൗ: റൈറ്റ് സഹോദരന്മാരല്ല വേദകാല ഋഷി ഭരദ്വാജാണ് വിമാനം എന്ന ആശയം ആവിഷ്കരിച്ചതെന്ന അവകാശവാദവുമായി യു.പി ഗവർണർ ആനന്ദിബെൻ പട്ടേല്‍.
'വേദകാലത്തിലെ ഋഷിയായ ഭരദ്വാജ് വിമാനം എന്ന ആശയം സങ്കല്‍പ്പിച്ചിരുന്നു. എന്നാല്‍ അതിന്റെ കണ്ടുപിടിത്തത്തിന്റെ ക്രെഡിറ്റ് മറ്റൊരു രാജ്യത്തിന് നല്കപ്പെട്ടു. ഇപ്പോള്‍ അത് റൈറ്റ് സഹോദരന്മാരുടെ കണ്ടുപിടുത്തമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു'- എന്നായിരുന്നു അവരുടെ വാക്കുകള്‍.
തങ്ങളുടെ പൂർവ്വികർ നടത്തിയ സമാനതകളില്ലാത്ത ഗവേഷണങ്ങളെയും കണ്ടുപിടുത്തങ്ങളെയും അഭിനന്ദിക്കാൻ വിദ്യാർത്ഥികൾ പുരാതന ഇന്ത്യൻ ഗ്രന്ഥങ്ങൾ പഠിക്കണമെന്ന് ലഖ്നൗവിലെ ഖ്വാജ മൊയ്നുദ്ദീൻ ചിഷ്തി ഭാഷാ സർവകലാശാലയുടെ ഒമ്പതാമത് കോൺവൊക്കേഷനിൽ സംസാരിക്കവെ അവർ പറഞ്ഞു.
1903 ഡിസംബർ 17ന് അമേരിക്കയിലെ നോർത്ത് കരോലിനയില്‍ ആദ്യമായി വിമാനം പറത്തിയതിന്റെ ബഹുമതി ഓർവില്ലും വില്‍ബർ റൈറ്റും പങ്കിട്ടെടുത്തിരുന്നു. ഇവർ ഒരുമിച്ച് റൈറ്റ് സഹോദരന്മാർ എന്നറിയപ്പെടുന്നു.
എന്നാല്‍, രാമായണത്തില്‍ വിവരിച്ചിരിക്കുന്ന പുഷ്പക വിമാനത്തില്‍ പറക്കുന്ന യന്ത്രം എന്ന ആശയം പ്രകടമാകുന്നുവെന്നാണ് ചില ബി.ജെ.പി നേതാക്കളുടെ വാദം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്