'ലോട്ടറി രാജാവ്' സാന്റിയാഗോ മാര്‍ട്ടിന്റെ വീട്ടിലെ റെയ്ഡ്: കണ്ടെടുത്തത് 12.41 കോടി 

NOVEMBER 18, 2024, 7:57 PM

ചെന്നൈ: ലോട്ടറി വ്യവസായി സാന്‍റിയാഗോ മാര്‍ട്ടിന്‍റെ വീട്ടിലും ഓഫീസുകളിലും കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിലെ നിര്‍ണായക വിവരങ്ങള്‍ പുറത്ത് വിട്ട് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്.

റെയ്ഡില്‍ കണക്കില്‍പെടാത്ത 12.41 കോടി കണ്ടെടുത്തുവെന്ന് ഇഡി അറിയിച്ചു. ഡിജിറ്റല്‍ ഉപകരണങ്ങളും നിർണായക രേഖകളും റെയ്ഡില്‍ പിടിച്ചെടുത്തുവെന്നും മുംബൈ, ദുബായ്, ലണ്ടൻ തുടങ്ങിയ സ്ഥലങ്ങളില്‍ വൻ നിക്ഷേപത്തിന്‍റെ രേഖകള്‍ കിട്ടിയെന്നും ഇഡി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

റെയ്ഡിനെ തുടര്‍ന്ന് സാന്‍റിയാഗോ മാര്‍ട്ടിന്‍റെ 6.42 കോടിയുടെ സ്ഥിരനിക്ഷേപം മരവിപ്പിച്ചു. ആറ് സംസ്ഥാനങ്ങളിലെ 22 സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്.

vachakam
vachakam
vachakam

മാർട്ടിന്‍റെ ഫ്യൂച്ചർ ഗെയിംസ് നിയമവിരുദ്ധ ഇടപാടുകള്‍ നടത്തി. കള്ളപ്പണം വെളുപ്പിക്കാൻ സമ്മാനം അടിച്ച ലോട്ടറി ഉപയോഗിച്ചുവെന്നും ഇഡി വ്യക്തമാക്കി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam