മലിനീകരണം ചെറുക്കാന്‍ ഡെല്‍ഹിയില്‍ കൃത്രിമമഴ പെയ്യിക്കണമെന്ന് പ്രധാനമന്ത്രി മോദിയോട് ഡെല്‍ഹി സര്‍ക്കാര്‍

NOVEMBER 19, 2024, 5:20 PM

ന്യൂഡെല്‍ഹി: വഷളായിക്കൊണ്ടിരിക്കുന്ന വായു മലിനീകരണ തോത് ചെറുക്കാന്‍ ഡെല്‍ഹിയില്‍ കൃത്രിമ മഴ പെയ്യിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ഡെല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു. പുകമഞ്ഞില്‍ നിന്ന് മുക്തി നേടാനുള്ള ഏക പരിഹാരം കൃത്രിമ മഴയാണ്. ഇതൊരു മെഡിക്കല്‍ എമര്‍ജന്‍സി ആണെന്നും ചൊവ്വാഴ്ച മാധ്യമങ്ങളോട് സംസാരിക്കവെ മന്ത്രി പറഞ്ഞു.

'പ്രധാനമന്ത്രി മോദി ഇടപെടണം, പ്രവര്‍ത്തിക്കേണ്ടത് അദ്ദേഹത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തമാണ്. മലിനീകരണം നിയന്ത്രിക്കാന്‍ കേന്ദ്രം നടപടികള്‍ സ്വീകരിക്കണം. ഗോപാല്‍ റായ് ആവശ്യപ്പെട്ടു. കനത്ത പുകമഞ്ഞ് മൂലം ഡെല്‍ഹി രാജ്യത്തെ ഏറ്റവും മലിനമായ നഗരമായി തുടരുന്നതിനിടെയാണ് ഡല്‍ഹി മന്ത്രിയുടെ പരാമര്‍ശം.

കനത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയെങ്കിലും വായു ഗുണനിലവാര സൂചിക ഭയപ്പെടുത്തുന്ന 494-ലേക്ക് ഉയര്‍ന്നിട്ടുണ്ട്. ഡെല്‍ഹിയില്‍ കര്‍ശനമായ ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാന്‍ -4 (ജിആര്‍എജി) നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയിട്ടും, നിരവധി എയര്‍ മോണിറ്ററിംഗ് സ്റ്റേഷനുകളില്‍ മനിനീകരണ തോത് 500 ലേക്ക് എത്തി.

vachakam
vachakam
vachakam

ആഗസ്റ്റ്, സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ നാല് കത്തുകള്‍ അയച്ചിട്ടും കൃത്രിമ മഴയെക്കുറിച്ച് ഒരു യോഗം പോലും കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് വിളിച്ചില്ലെന്ന് ഗോപാല്‍ റായ് കുറ്റപ്പെടുത്തി. 

'കൃത്രിമ മഴയെക്കുറിച്ച് യോഗം വിളിക്കാന്‍ പ്രധാനമന്ത്രി മോദി പരിസ്ഥിതി മന്ത്രിയോട് ആവശ്യപ്പെടണം. കേന്ദ്ര സര്‍ക്കാരിന് നടപടിയെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ അവരുടെ മന്ത്രി രാജിവയ്ക്കണം,' അദ്ദേഹം ആവശ്യപ്പെട്ടു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam