മുംബൈ: മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രിയും എന്‍സിപി (എസ്പി) നേതാവുമായ അനില്‍ ദേശ്മുഖിന് കല്ലേറില്‍ പരിക്കേറ്റു. തിങ്കളാഴ്ച വൈകുന്നേരം നാഗ്പൂരിനടുത്തുള്ള കട്ടോലിലേക്ക് മടങ്ങുകയായിരുന്ന അദ്ദേഹത്തിന്റെ വാഹനത്തിന് നേരെ ബെല്‍ഫാറ്റയില്‍ വെച്ച് കല്ലേറുണ്ടാവുകയായിരുന്നു. കല്ലേറില്‍ മുന്‍ മന്ത്രിയുടെ തലയ്ക്കാണ് പരിക്കേറ്റത്.
74 കാരനായ ദേശ്മുഖിനെ ചികിത്സയ്ക്കായി കട്ടോളിലെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, തുടര്‍ന്ന് നാഗ്പൂരിലെ അലക്‌സിസ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി.
അദ്ദേഹത്തിന്റെ മകന്‍ സലില്‍ എന്‍സിപി (എസ്പി) സ്ഥാനാര്‍ത്ഥിയാണ്. മകനായി ദേശ്മുഖ് പ്രദേശത്ത് മുഴുവന്‍ സമയ പ്രചാരണത്തിലായിരുന്നു.
സംഭവത്തിന് തൊട്ടുപിന്നാലെ, അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മഹാ വികാസ് അഘാഡി അനുകൂലികള്‍ കാട്ടോള്‍ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.
സംഭവത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബാലാസാഹേബ് തോറാട്ട് അപലപിച്ചു. ആഭ്യന്തര മന്ത്രിയുടെ സ്വദേശമായ ജില്ലയില്‍ ക്രമസമാധാനമില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് അടിയന്തിര ഇടപെടല്‍ ആവശ്യമാണെന്നും തോറാട്ട് പറഞ്ഞു.
ഒരു മുന്‍ ആഭ്യന്തര മന്ത്രിക്ക് നേരെയാണ് കല്ലേറുണ്ടായത്. ഇത് രാഷ്ട്രീയ പ്രേരിതമാണോ എന്ന് പരിശോധിക്കണം എന്ന് എന്‍സിപി എസ്പി വക്താവായ മഹേഷ് തപസെ ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്