ന്യൂഡെല്‍ഹി: മുന്‍ ബിജെപി എംഎല്‍എ അനില്‍ ഝാ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിന്റെ സാന്നിധ്യത്തിലാണ് ഝായുടെ പാര്‍ട്ടി പ്രവേശനം. ഡെല്‍ഹി മന്ത്രിയും ആം ആദ്മി പാര്‍ട്ടി എംഎല്‍എയുമായ കൈലാഷ് ഗെഹ്ലോട്ട് പാര്‍ട്ടിയില്‍ നിന്ന് രാജി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബിജെപി നേതാവിന്റെ കൂടുമാറ്റം.
വടക്കുപടിഞ്ഞാറന്‍ ഡെല്‍ഹിയിലെ കിരാരി അസംബ്ലി മണ്ഡലത്തില്‍ നിന്ന് രണ്ട് തവണ ബിജെപി എംഎല്‍എയായ ഝാ, പാര്‍ട്ടിയുടെ നേതൃത്വത്തിലും നയങ്ങളിലുമുള്ള നിരാശ ചൂണ്ടിക്കാട്ടിയാണ് എഎപിയില്‍ ചേര്‍ന്നത്. ഝായുടെ നീക്കം ബിജെപിയുടെ ശക്തികേന്ദ്രമായി ദീര്‍ഘകാലമായി കണക്കാക്കപ്പെടുന്ന പ്രദേശത്ത് ആം ആദ്മി പാര്‍ട്ടിക്ക് ആവേശം നല്‍കുന്നതാണ്.
'ഡെല്‍ഹിയിലെ പൂര്‍വാഞ്ചലി സമുദായത്തിലെ ഏറ്റവും വലിയ നേതാക്കളില്‍ ഒരാളായാണ് അനില്‍ ഝാ കണക്കാക്കപ്പെടുന്നത്. യുപിയില്‍ നിന്നും ബിഹാറില്‍ നിന്നുമുള്ള ആളുകള്‍ വിദ്യാഭ്യാസത്തിനും ജോലിക്കുമായി ഡെല്‍ഹിയിലെത്തുന്നു. വര്‍ഷങ്ങളായി ബിജെപിയും കോണ്‍ഗ്രസും അവരെ അവഗണിച്ചു. ഞാന്‍ മുഖ്യമന്ത്രിയായപ്പോള്‍ ഈ കോളനികളില്‍ അവരുടെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ഞങ്ങള്‍ വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു,' ഝായെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു,
2015-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂര്‍വാഞ്ചലി വോട്ടര്‍മാര്‍ എഎപിയിലേക്ക് ഗണ്യമായി മാറിയിരുന്നു. ദേശീയ തലസ്ഥാനത്ത് അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി പൂര്‍വാഞ്ചലി സമുദായത്തില്‍ പിടി ശക്തമാക്കാനാണ് എഎപിയുടെ ശ്രമം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്