നടി കസ്തൂരി ശങ്കറിനെ നവംബർ 29 വരെ റിമാൻഡ് ചെയ്തു

NOVEMBER 17, 2024, 6:10 PM

ചെന്നൈ: വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ അറസ്റ്റിലായ നടി കസ്തൂരിയെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. നടിയെ വൈകാതെ പുഴൽ സെൻട്രൽ ജയിലിലേക്ക് മാറ്റും.   എഗ്മൂർ കോടതിയിൽ ഹാജരാക്കിയ കസ്തൂരിയെ നവംബർ 29 വരെയാണ് റിമാൻഡ് ചെയ്തത്. 

വിദ്വേഷ പ്രസംഗം വിവാദമായതിന് ശേഷം കസ്തൂരി ആന്ധ്ര, തെലങ്കാന മേഖലയിലേക്കു കടന്നതായി വിവരം ലഭിച്ചിരുന്നു.

പ്രത്യേക പൊലീസ് സംഘം ഈ മേഖലകളിൽ തിരച്ചിൽ ശക്തമാക്കിയതോടെയാണ് ഇവർ പിടിയിലായത്. നടിയുടെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതിയു‌ടെ മധുര ബെഞ്ച് തള്ളിയിരുന്നു. 

vachakam
vachakam
vachakam

 ഹൈദരാബാദിൽനിന്ന് അറസ്റ്റു ചെയ്ത നടി കസ്തൂരിയെ റോഡ് മാർഗമാണ് ചെന്നൈ പൊലീസിന്റെ പ്രത്യേക സംഘം ചെന്നൈ എഗ്മൂർ കോടതിയിൽ എത്തിച്ചത്. 

കച്ചിബൗളിയിൽ ഒരു സിനിമാ നിർമാതാവിന്റെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു കസ്തൂരി. നടിയുടെ അറസ്റ്റിനെതിരെ നേരത്തെ ബ്രാഹ്മണ സഭ രംഗത്തെത്തിയിരുന്നു.

 ഹിന്ദു മക്കൾ കക്ഷി എഗ്‌മൂറിൽ നടത്തിയ പ്രകടനത്തിൽ നടത്തിയ വിവാദ പരാമർശത്തിന്റെ പേരിൽ പൊലീസ് റജിസ്റ്റർ ചെയ്ത കേസിനു പിന്നാലെയാണ് സംസ്ഥാനത്തിന്റെ ഇതര ഭാഗങ്ങളിലും നടിക്കെതിരെ കേസെടുത്തത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam