ന്യൂഡൽഹി: മണിപ്പൂരിൽ അക്രമം തുടരുന്നതിനിടെ ഡൽഹിയിൽ പ്രതിഷേധം ശക്തമാകുന്നു. 23 അക്രമികളെ അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ട്. തീവെപ്പ് ഉൾപ്പെടെയുള്ള കേസുകളിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.
അതേസമയം, മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് റാലികൾ റദ്ദാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഡൽഹിയിലേക്ക് മടങ്ങി. മണിപ്പൂരിൽ സ്ഥിതിഗതികൾ രൂക്ഷമായതിനെ തുടർന്ന് സ്ഥിതിഗതികൾ വിലയിരുത്താൻ ഷാ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.
അതിനിടെ സർക്കാരിന് അന്ത്യശാസനം നൽകി കൂടുതൽ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. അക്രമം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിലും പ്രതിഷേധം ശക്തമാകുകയാണ്.
ഡൽഹി ജന്തർ മന്ദിറിലാണ് പ്രതിഷേധം നടക്കുന്നത്. മെയ്തേയ് വിഭാഗത്തിൽപ്പെട്ട ആറുപേരെ കൊലപ്പെടുത്തിയതിനെതിരെയാണ് പ്രതിഷേധം. മണിപ്പൂർ സ്റ്റുഡൻ്റ്സ് അസോസിയേഷൻ്റെയും ഡൽഹി അസോസിയേഷൻ ഓഫ് മണിപ്പൂർ മുസ്ലീം സ്റ്റുഡൻ്റ്സിൻ്റെയും നേതൃത്വത്തിലാണ് പ്രതിഷേധം.
കാണാതായ കുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെയാണ് മണിപ്പൂരില്‍ വീണ്ടും സംഘർഷം രൂക്ഷമാകുന്നത്. ഇംഫാലില്‍ മുഖ്യമന്ത്രി ബിരേൻ സിംഗിന്‍റെ വീട്ടിലേക്ക് അതിക്രമിച്ച് കയറാൻ അടക്കം ശ്രമം നടന്നിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്