ചെന്നൈ: 2026 നിയസഭാ തിരഞ്ഞെടുപ്പിൽ തമിഴക വെട്രിക് കഴകം അധ്യക്ഷൻ വിജയ് ധർമപുരി ജില്ലയിൽ നിന്ന് മത്സരിക്കുമെന്ന് ടിവികെ ജില്ലാ പ്രസിഡന്റ് താപ്പ ശിവ.
ജില്ലാ ഭാരവാഹികളുടെ യോഗത്തിൽ ആണ് പ്രസ്താവന. എന്നാൽ മത്സരിക്കുന്നതിനെ കുറിച്ച് വിജയ് സൂചന നൽകിയിട്ടില്ല. ഡിഎംകെയ്ക്ക് നിലവിൽ എംഎൽഎ ഇല്ലാത്ത ജില്ലയാണിത്. ധർമപുരിയിൽ ഒരു സംവരണ മണ്ഡലം ഉൾപ്പടെ ഉള്ളത് 5 മണ്ഡലങ്ങൾ ആണ് ഉള്ളത്.
അതേസമയം മത്സരിക്കുന്നതിനെക്കുറിച്ച് വിജയ് സൂചന നൽകിയിട്ടില്ല. 2026ൽ നടക്കുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ടിവികെ മത്സരിക്കുമെന്നും വിജയ് പ്രഖ്യാപിച്ചിരുന്നു.
സാമൂഹ്യനീതിയും സമത്വവും മതനിരപേക്ഷതയുമാണ് ടിവികെയുടെ പാർട്ടി നയം. 2026 ഒരു പുതിയ രാഷ്ട്രീയത്തിന്റെ പുതിയ വർഷമെന്നാണ് വിജയ് സമ്മേളനത്തിൽ പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്