ചേവായൂര്‍ ബങ്ക് തെരഞ്ഞെടുപ്പ്: ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്

NOVEMBER 17, 2024, 8:56 PM

കോഴിക്കോട്: ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ല കോണ്‍ഗ്രസ് കമ്മിറ്റി തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കും.

സി.പി.എം ഇടപെട്ട് തെരഞ്ഞെടുപ്പ് അട്ടിമറിച്ചതില്‍ പ്രതിഷേധിച്ച്‌ 30ന് കമീഷണര്‍ ഓഫിസിലേക്ക് മാര്‍ച്ച്‌ നടത്തുമെന്നും ഡി.സി.സി പ്രസിഡന്‍റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കൂട്ടുനിന്ന റിട്ടേണിങ് ഓഫിസർ, മെഡിക്കല്‍ കോളജ് അസിസ്റ്റന്റ് പൊലീസ് കമീഷണര്‍ എ. ഉമേഷ് എന്നിവർക്കെതിരേയും പരാതി നല്‍കുമെന്ന് പ്രവീണ്‍കുമാർ പറഞ്ഞു.

vachakam
vachakam
vachakam

ദൃശ്യങ്ങള്‍ സഹിതം ഉമേഷിനെതിരെയും ഹൈകോടതിയില്‍ കോണ്‍ഗ്രസ് ഹര്‍ജി നല്‍കും. നിയമനടപടിക്കൊപ്പം തെരുവിലും പ്രതിഷേധം ശക്തമാക്കും. കമീഷണർ ഓഫിസ് മാർച്ചില്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പങ്കെടുക്കും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam