ഇഫാൽ: മണിപ്പൂരിൽ അക്രമം വീണ്ടും രൂക്ഷമായതോടെ ബിരേൻ സിംഗ് സർക്കാരിനുള്ള പിന്തുണ എൻപിപി പിൻവലിച്ചു. എൻപിപിക്ക് 7 എംഎൽഎമാരാണുള്ളത്.
ഒരു വര്‍ഷത്തില്‍ അധികമായി തുടരുന്ന ക്രമസമാധാന തകര്‍ച്ച ചൂണ്ടിക്കാട്ടിയാണ് എന്‍പിപി സഖ്യത്തില്‍ നിന്നും പിന്‍മാറുന്നത്. ബിജെപി കഴിഞ്ഞാല്‍ മുന്നണിയിലെ ഏറ്റവും വലിയ കക്ഷിയാണ് നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി.
എന്നാല്‍ അറുപത് അംഗ നിയമസഭയില്‍ 37 സീറ്റുകള്‍ ബിജെപിക്ക് സ്വന്തമായുള്ളതിനാല്‍ എന്‍പിപിയുടെ പിന്‍മാറ്റം സര്‍ക്കാരിന് ഭീഷണിയാകില്ല. 53 അംഗങ്ങളുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിച്ച എന്‍ഡിഎയ്ക്ക് എന്‍പിപി പിന്‍മാറിയാലും 46 അംഗങ്ങളുടെ പിന്തുണയുണ്ട്.
സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ യുടെ നേതൃത്വത്തിൽ ഉന്നതല യോഗം ചേർന്നു. നാളെ വൈകിട്ട് വീണ്ടും യോഗം ചേരും. മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിൻ്റെയും എംഎൽഎമാരുടെയും വീടുകൾ പ്രതിഷേധക്കാർ ആക്രമിച്ചു. പ്രതിഷേധക്കാർക്ക് നേരെ സുരക്ഷാ സേന കണ്ണീർ വാതകം പ്രയോഗിച്ചു.
അക്രമം തുടരുന്നതിനാൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിലും പ്രതിഷേധം ഉയർന്നിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്