ന്യൂഡൽഹി: ആരോഗ്യ സപ്ലിമെൻ്റുകളുടെ നിർമാണവും വിൽപനയും നിയന്ത്രിക്കുന്നതിന് കേന്ദ്രസർക്കാർ നയങ്ങളിൽ ഭേദഗതി വരുത്താനൊരുങ്ങുന്നു.
രോഗം ഭേദമാക്കുമെന്നോ ലഘൂകരിക്കുമെന്നോ അവകാശപ്പെടുന്ന സപ്ലിമെൻറുകള്‍ മരുന്നായി കണക്കാക്കണമെന്ന് വിഷയം പഠിക്കാൻ രൂപവത്കരിച്ച വിദഗ്ധ സമിതി സർക്കാറിനോട് ശുപാർശ ചെയ്തിട്ടുണ്ട്.
നിലവിൽ, അത്തരം ഉൽപ്പന്നങ്ങളെല്ലാം ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്എസ്എഐ) പരിധിയിലാണ് വരുന്നത്.
ഇവയെ സെൻട്രൽ ഡ്രഗ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ്റെ (സിഡിഎസ്‌സിഒ) പരിധിയിൽ കൊണ്ടുവരണമെന്ന് മുൻ ആരോഗ്യ സെക്രട്ടറി അപൂർവ ചന്ദ്ര അധ്യക്ഷനായ സമിതി ശുപാർശ ചെയ്തിട്ടുണ്ട്.
നാഷനല്‍ ഫാർമസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റിക്കാണ് (എൻ.പി.പി.എ) മരുന്നുകളുടെ വില നിയന്ത്രിക്കാനും മിതമായ നിരക്കില്‍ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനുമുള്ള അധികാരം.
ആരോഗ്യ സപ്ലിമെന്റുകളുടെ പരസ്യങ്ങള്‍ നിരീക്ഷിക്കാൻ പ്രത്യേക സെല്‍ വേണമെന്നും നിർമാണത്തില്‍ ഗുണനിലവാര മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്താൻ നടപടി സ്വീകരിക്കണമെന്നും സമിതി ശുപാർശയിലുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്