ഝാൻസി മെഡിക്കല്‍ കോളജ് തീപിടിത്തം; യുപി സര്‍ക്കാരിന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ്

NOVEMBER 17, 2024, 8:50 AM

ഝാൻസി: ഉത്തർപ്രദേശിലെ ഝാൻസിയിൽ മെഡിക്കൽ കോളജിലുണ്ടായ തീപിടിത്തത്തിൽ 10 നവജാത ശിശുക്കൾ വെന്തുമരിച്ച സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ വിശദീകരണം തേടി.

യുപി സർക്കാരിനും ഡിജിപിക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ഒരാഴ്ചക്കകം വിശദീകരണം നൽകണമെന്നാണ് നോട്ടീസിൽ പറയുന്നത്. ദുരന്തത്തെക്കുറിച്ച് യുപി സർക്കാർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഡയറക്ടർ ജനറൽ ഓഫ് മെഡിക്കൽ എജ്യുക്കേഷൻ്റെ നേതൃത്വത്തിലുള്ള നാലംഗ സംഘം ഏഴു ദിവസത്തിനകം സർക്കാരിന് റിപ്പോർട്ട് നൽകും.

vachakam
vachakam
vachakam

കൂടാതെ ജുഡീഷ്യൽ തലത്തിലും പോലീസ്, ഫയർഫോഴ്സ് വകുപ്പുകളുടെ നേതൃത്വത്തിലും പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റ 16 കുട്ടികൾ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അപകടത്തിന് പിന്നിൽ ആരോഗ്യവകുപ്പിൻ്റെ കെടുകാര്യസ്ഥതയാണെന്ന് പ്രതിപക്ഷം വിമർശിക്കുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam