മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യക്ക് (ആര്‍ബിഐ) ബോംബ് ഭീഷണി. ഹെല്‍പ്പ് ലൈനിലേക്കാണ് ബോംബ് ഭീഷണി സന്ദേശം വന്നത്. പാക് ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ സിഇഒ ആണെന്ന് ശനിയാഴ്ച വിളിച്ചയാള്‍ അവകാശപ്പെട്ടു.
രാവിലെ 11 മണിയോടെ കേന്ദ്ര ബാങ്കിന്റെ മുംബൈ ആസ്ഥാനത്ത് ബോംബിടുമെന്ന് ഫോണ്‍ വിളിച്ചയാള്‍ മുന്നറിയിപ്പ് നല്‍കി. ഭീഷണി മുഴക്കുന്നതിന് മുമ്പ് കോളര്‍ ഒരു പാട്ട് പാടിയെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
2008 ലെ മുംബൈ ആക്രമണത്തിന് പിന്നില്‍ പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബ ആയിരുന്നു.
സമീപ മാസങ്ങളില്‍ വിമാനക്കമ്പനികളിലേക്കുള്ള വ്യാജ കോളുകള്‍ വര്‍ധിക്കുകയും നൂറുകണക്കിന് വിമാനങ്ങള്‍ നിലത്തിറക്കി പരിശോധിക്കുകയും ചെയ്തിരുന്നു. വ്യാഴാഴ്ച നാഗ്പൂരില്‍ നിന്ന് കൊല്‍ക്കത്തയിലേക്കുള്ള ഇന്‍ഡിഗോ വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് റായ്പൂരില്‍ അടിയന്തരമായി ഇറക്കി. പിന്നീട് ഭീഷണി വ്യാജമാണെന്ന് കണ്ടെത്തി.
തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ നടപടിയെടുക്കാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വ്യാജ ബോംബ് വാര്‍ത്തകള്‍ പൗരന്മാരെ അസ്വസ്ഥരാക്കുക മാത്രമല്ല രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ തകര്‍ക്കുകയും ചെയ്യുന്നുവെന്ന് വിവര സാങ്കേതിക മന്ത്രാലയം പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്