ഡൽഹി: ഡൽഹി മന്ത്രിയും മുതിർന്ന ആംആദ്മി പാർട്ടി നേതാവുമായ കൈലാഷ് ഗെലോട്ട് പാർട്ടിയിൽനിന്നു രാജിവച്ചു.
പാർട്ടിക്കെതിരെ വിമർശനം ഉന്നയിച്ചാണ് പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവച്ചത്. കേജ്‍രിവാളിനെ വിമർശിച്ചുകൊണ്ടാണ് രാജിക്കത്ത്.
ഗതാഗതം, നിയമം, റവന്യു വകുപ്പുകളാണ് അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്. പാർടിയുടെ പാലിക്കപ്പെടാത്ത വാഗ്ദാനങ്ങളും സമീപകാല വിവാദങ്ങളുമാണ് സ്ഥാനമൊഴിയാനുള്ള കാരണമായി ഗഹ്‌ലോട്ട് ചൂണ്ടിക്കാട്ടിയത്.
എഎപി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളിന് നൽകിയ കത്തിലാണ് രാജിപ്രഖ്യാപനം നടത്തിയത്. പാർടിയിലെ ക്രമക്കേടുകൾ തുറന്ന് പറഞ്ഞാണ് രാജി.
ജനങ്ങൾക്ക് വേണ്ടി പോരാടുന്നതിന് പകരം സ്വന്തം രാഷ്ട്രീയ അജണ്ടകൾക്ക് വേണ്ടിയാണ് പാർടി പ്രവർത്തിക്കുന്നതെന്ന തോന്നലുണ്ടായെന്നും കൈലാഷ് ഗെലോട്ട് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്