ചെന്നൈ: വന്ദേ ഭാരത് ട്രെയിനിൽ വിളമ്പിയ സാമ്പാറിൽ നിന്നും പ്രാണികളെ കിട്ടിയെന്ന പരാതിയുമായി യാത്രക്കാരൻ രംഗത്ത്.
തിരുനെൽവേലിയിൽ നിന്ന് ചെന്നൈയിലേക്കുള്ള ട്രെയിനിൽ നൽകിയ ഭക്ഷണത്തെകുറിച്ചാണ് പരാതി വന്നത്.
സാമ്പാറിൽ കറുത്ത പ്രാണികൾ പൊങ്ങിക്കിടക്കുന്ന ദൃശ്യങ്ങൾ യാത്രക്കാരൻ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
പരാതിയിൽ ഉടൻ അന്വേഷണം നടത്തി ഭക്ഷണപ്പൊതി ഡിണ്ടിഗൽ സ്റ്റേഷനിലെ ഹെൽത്ത് ഇൻസ്പെക്ടർക്ക് കൈമാറിയെന്ന് റെയിൽവേ പ്രതികരിച്ചു.
ഭക്ഷണപ്പൊതിയുടെ മൂടിയിൽ പ്രാണി കുടുങ്ങിയതായി അന്വേഷണത്തിൽ കണ്ടെത്തിയതായി റെയിൽവേ അറിയിച്ചു. സംഭവത്തിൽ സേവന ദാതാവിൽ നിന്ന് 50,000 രൂപ പിഴയും ഈടാക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്