ആലപ്പുഴ: സീപ്ലെയിൻ പദ്ധതി താത്കാലികമായി നിർത്തിവെക്കണമെന്ന് മത്സ്യത്തൊഴിലാളി കോൺഫെഡറേഷൻ. ചർച്ചകൾ നടക്കുന്നതുവരെ പദ്ധതി മുന്നോട്ടുകൊണ്ടുപോകരുതെന്നും കോൺഫെഡറേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് സമരം വേണ്ടന്നാണ് തീരുമാനമെന്നും സമിതി ജനറല്‍ കണ്‍വീനർ പി.പി ചിത്തരഞ്ജൻ പറഞ്ഞു.2013ല്‍ സീപ്ലെയിൻ പദ്ധതി വന്നപ്പോഴും മത്സ്യത്തൊഴിലാളികള്‍ ശക്തമായി രംഗത്ത് വരികയും പദ്ധതി ഉപേക്ഷിക്കേണ്ടി വരികയും ചെയ്തിരുന്നു.
സർക്കാരുമായുള്ള ചർച്ചയില്‍ പ്രതീക്ഷയുണ്ടെന്നും അതിനാല്‍ പ്രത്യക്ഷ ചർച്ചയിലേക്ക് പോകുന്നില്ലെന്നുമാണ് യോഗത്തില്‍ തീരുമാനമായത്. പദ്ധതി ഉപേക്ഷിക്കണമെന്ന ആവശ്യമില്ലെങ്കിലും ആശങ്കകള്‍ പരിഹരിക്കപ്പെടണം. ചർച്ചയില്‍ ധാരണയിലെത്താൻ സാധിച്ചില്ലെങ്കില്‍ സമരവുമായി മുന്നോട്ട് പോകുമെന്നും സംഘടന വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്