മംഗളൂരു: ഉള്ളാലില്‍ സ്വകാര്യ ബീച്ച് റിസോർട്ടിലെ നീന്തല്‍ക്കുളത്തില്‍ കുളിക്കുന്നതിനിടെ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു.
മൈസൂർ സ്വദേശികളായ എം.ഡി. നിഷിത (21), എസ്. പാർവതി (20), എൻ. കീർത്തന (21) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം.
ഒരു വശത്ത് ആറടിയോളം ആഴമുണ്ടായിരുന്ന നീന്തല്‍ക്കുളത്തില്‍ മുങ്ങിപോയ ഒരാളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് മറ്റ് രണ്ട് പേർ അപകടത്തില്‍പ്പെട്ടത്.
ശനിയാഴ്ച രാവിലെയാണ് മൂവരും മുറിയെടുത്തത്. സംഭവത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്