ഇംഫാൽ: മണിപ്പൂരിൽ സംഘർഷം തുടരുന്നു. വിവിധയിടങ്ങളിൽ വീടുകൾക്കും പള്ളികൾക്കും നേരെ വ്യാപക ആക്രമണമുണ്ടായി. അഞ്ച് ക്രിസ്ത്യൻ പള്ളികൾ അഗ്നിക്കിരയാക്കി. കുക്കി വിഭാഗക്കാരുടെ ഏഴ് വീടുകൾക്കും തീയിട്ടു. കുക്കികൾ തട്ടിക്കൊണ്ടുപോയ ആറുപേരുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് സംഘർഷം രൂക്ഷമായത്.
മന്ത്രിമാരുടെ വീടുകളടക്കം പ്രതിഷേധക്കാർ ആക്രമിച്ചിരുന്നു. രണ്ട് മന്ത്രിമാരുടെയും മൂന്ന് എംഎല്‍എമാരുടെയും വീടുകള്‍ക്കാണ് അക്രമികള്‍ തീയിട്ടത്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇംഫാല്‍ വെസ്റ്റില്‍ അനിശ്ചിതകാലത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. മേഖലയില്‍ രണ്ട് ദിവസം ഇന്റർനെറ്റും നിരോധിച്ചിട്ടുണ്ട്.
അക്രമത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആശങ്ക രേഖപ്പെടുത്തി. വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കാര്യക്ഷമമായി ഇടപെടണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ഒരു വർഷമായിട്ടും മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
വ്യാപക അക്രമം തുടരവേ അഫ്സ്പ പിൻവലിക്കണമെന്ന് മണിപ്പൂർ സർക്കാർ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടികാട്ടി മണിപ്പൂർ ആഭ്യന്തര ജോയിന്റ് സെക്രട്ടറി കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് കത്തയച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്