ഇല്ലിനോയിസ് മലയാളി അസോസിയേഷന് നവനേതൃത്വം

NOVEMBER 20, 2024, 12:14 AM

ഷിക്കാഗോ: 1991ൽ സ്ഥാപിതമായ ഷിക്കാഗോയിലെ പ്രമുഖ മലയാളി സംഘടനയായ ഇല്ലിനോയിസ് മലയാളി അസോസിയേഷന്റെ അടുത്ത (2025 -26) വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

പ്രസിഡന്റ് സ്ഥാനത്തേക്ക് ജോയി ഇണ്ടിക്കുഴിയെ തിരഞ്ഞെടുത്തു. സീനിയർ വൈസ് പ്രസിഡന്റായി സ്റ്റീഫൻ ചൊംള്ളമ്പേലും, വൈസ് പ്രസിഡന്റായി ജോസി കുരിശിങ്കൽ, സെക്രട്ടറിയായി പ്രജിൽ അലക്‌സാണ്ടറും തിരഞ്ഞെടുത്തു.

കൂടാതെ ജോയിന്റ് സെക്രട്ടറിയായി ലിൻസ് ജോസഫ് താന്നിച്ചൂട്ടിൽ, ട്രഷറാർ ആയി ഷാനി എബ്രഹാം, ജോയിന്റ് ട്രഷറാർ ആയി ജോർജ് മാത്യുവിനെയും തിരഞ്ഞെടുത്തു. നവംബർ 22 വെള്ളിയാഴ്ച വൈകിട്ട് ഷിക്കാഗോ കെ.സി.എസ് കമ്മ്യൂണിറ്റി സെൻട്രറിൽ ചേരുന്ന ഐ.എം.എ പൊതുയോഗത്തിൽ വച്ച് പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും നിർവ്വഹിക്കും.

vachakam
vachakam
vachakam

ഇലക്ഷൻ കമ്മിറ്റി അംഗങ്ങളായ സിബു മാത്യു, ജോർജ് പണിക്കർ, സാം ജോർജ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകും.ഐ.എം.എ സംഘടനയിലെ എല്ലാ മെമ്പേഴ്‌സും തദവസരത്തിൽ പങ്കെടുക്കണമെന്ന് അറിയിക്കുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam