അനധികൃത കുടിയേറ്റക്കാരെ സൈന്യത്തെ ഉപയോഗിച്ച് പുറത്താക്കുമെന്ന് ട്രംപ്

NOVEMBER 19, 2024, 2:23 AM

വാഷിംഗ്ടണ്‍: അതിര്‍ത്തി സുരക്ഷയില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനും യുഎസ് സൈന്യത്തെ ഉപയോഗിച്ച് രേഖകളില്ലാത്ത കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്താനും പദ്ധതിയിടുന്നതായി നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്ഥിരീകരിച്ചു.

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കുടിയേറ്റം ഒരു പ്രധാന വിഷയമായിരുന്നു. ജോ ബൈഡന്റെ ഭരണകാലത്ത് വന്‍തോതില്‍ കുടിയേറ്റക്കാര്‍ അനധികൃതമായി അതിര്‍ത്തി കടന്നതിനെത്തുടര്‍ന്ന് ദശലക്ഷക്കണക്കിന് ആളുകളെ നാടുകടത്തുമെന്നും മെക്‌സിക്കോയുമായുള്ള അതിര്‍ത്തി സ്ഥിരപ്പെടുത്തുമെന്നും ട്രംപ് വാഗ്ദാനം ചെയ്തിരുന്നു.

നിയുക്ത പ്രസിഡന്റ് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ തയ്യാറാണെന്നും ഒരു കൂട്ട നാടുകടത്തല്‍ പരിപാടിയിലൂടെ അധിനിവേശം ഇല്ലാതാക്കാന്‍ സൈനിക സ്വത്തുക്കള്‍ ഉപയോഗിക്കുമെന്നുമുള്ള ഒരു ഉപയോക്താവിന്റെ പോസ്റ്റ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ ട്രംപ് ഷെയര്‍ ചെയ്തു. റീപോസ്റ്റിനൊപ്പം 'ശരി' എന്നും ട്രംപ് അഭിപ്രായപ്പെട്ടു.

vachakam
vachakam
vachakam

മുന്‍ ഇമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് ആക്ടിംഗ് ചീഫ് ടോം ഹോമനെ അതിര്‍ത്തി മന്ത്രിയായി ട്രപ് നാമനിര്‍ദേശം ചെയ്തിട്ടുണ്ട്. ഇമിഗ്രേഷന്‍ വിഷയത്തില്‍ കടുത്ത നിലപാടുള്ളവരെ ഉള്‍പ്പെടുത്തിയാണ് കാബിനറ്റ് അദ്ദേഹം പ്രഖ്യാപിച്ചത്.

ജൂലൈയില്‍ റിപ്പബ്ലിക്കന്‍ നാഷണല്‍ കണ്‍വെന്‍ഷനില്‍ എത്തിയ ഹോമാന്‍, 'ജോ ബൈഡന്‍ നമ്മുടെ രാജ്യത്ത് പ്രവേശിപ്പിച്ച ദശലക്ഷക്കണക്കിന് അനധികൃത കുടിയേറ്റക്കാര്‍ ഇപ്പോള്‍ തന്നെ ബാഗ് പാക്ക് ചെയ്യാന്‍ തുടങ്ങുക.' എന്ന് പ്രഖ്യാപിച്ചിരുന്നു.

ഏകദേശം 11 ദശലക്ഷം ആളുകള്‍ യുഎസില്‍ അനധികൃതമായി താമസിക്കുന്നുണ്ടെന്ന് അധികൃതര്‍ കണക്കാക്കുന്നു. ട്രംപിന്റെ നാടുകടത്തല്‍ പദ്ധതി ഏകദേശം 20 ദശലക്ഷം കുടുംബങ്ങളെ നേരിട്ട് ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam