ആർ.വി.പി ജോൺസൺ ജോസഫിന്റെ കൂടെ പ്രമുഖർ നേതൃത്വത്തിലേയ്ക്ക്
ലോസ്ആഞ്ചലസ്: അമേരിക്കൻ മലയാളികളുടെ മാതൃസംഘടനയായ ഫോമയുടെ ഏറ്റവും വലിയ റീജിയനായ വെസ്റ്റേൺ റീജിയന്റെ അടുത്ത രണ്ട് വർഷത്തേയ്ക്കുള്ള പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ വിപുലമായ റീജിയണൽ കമ്മറ്റി രൂപീകരിച്ചു.
വെസ്റ്റേൺ റീജിയന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ഫോമ റീജിയനൽ വൈസ് പ്രസിഡന്റ് ജോൺസൺ വി. ജോസഫിന്റെ (ORUMA, CA) അദ്ധ്യക്ഷതയിൽ, റീജിയനിൽ നിന്നുമുള്ള നാഷണൽ കമ്മറ്റിയംഗങ്ങളായ ജോർജ് കുട്ടി തോമസ് പുല്ലാപ്പള്ളി (KALA, CA), സുജ ഔസോ (VMASC, CA), സാജൻ മൂലേപ്ലാക്കിൽ (BAY MALAYLI, CA) എന്നിവർ പങ്കെടുത്ത യോഗത്തിലാണ് ഐക്യകണ്ഠമായ തീരുമാനം കൈകൊണ്ടത്. തികച്ചും ജനാധിപത്യപരമായ രീതിയിൽ ഫോമയിൽ സജീവമായി പ്രവർത്തിക്കുവാൻ താല്പര്യമുള്ളവരിൽ നിന്നും നോമിനേഷനുകൾ സ്വീകരിക്കുകയും അവർക്ക് ഉചിതമായ സ്ഥാനങ്ങൾ നൽകുകയുമാണ് ചെയ്തത്.
പ്രസ്തുത യോഗത്തിൽ റീജിയണിൽ നിന്നും നാഷണൽ ട്രഷററായി മത്സരിച്ചു വിജയിച്ച ഫോമാ എക്സിക്യൂട്ടീവ് ട്രഷറർ സിജിൽ പാലയ്ക്കലോടി (SARGAM, CA), മറ്റു നാഷണൽ കമ്മറ്റിയംഗങ്ങളായ മുൻ ഫോമാ സെക്രട്ടറി ഓജസ് ജോൺ (KAW, WA), ഡോ.മഞ്ജു പിള്ള (വുമൺസ് ഫോറം, AMA, AZ), ആഗ്നസ് ബിജു (യൂത്ത്, KALA, CA), ശരത് നായർ (യൂത്ത്, AMA, AZ) എന്നിവരെ അനുമോദിക്കുകയുണ്ടായി.
അമേരിക്കയുടെ പശ്ചിമഘട്ടത്തിൽ, പല സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന മലയാളി അസോസിയേഷനുകളെ ഒരുമിച്ച് പങ്കെടുപ്പിച്ചു കൊണ്ടുള്ള പ്രവർത്തനങ്ങളാണ് പുതിയ കമ്മറ്റിയുടെ ഉത്തരവാദിത്വം. അതിനായി ഫോമായുടെ നാഷണൽ കമ്മറ്റിയിലേക്ക് ഈ റീജിയനിൽ നിന്നും ഒൻപത് അംഗങ്ങളാണ് ഇത്തവണ തിരഞ്ഞെടുക്കപ്പെട്ടത്.
ഫോമ വെസ്റ്റേൺ റീജിയണൽ കമ്മറ്റിയിലേയ്ക്ക് നാഷണൽ കമ്മറ്റി അംഗങ്ങളായ ഈ ഒൻപതു പേരെ കൂടാതെ ചെയർമാൻ: മുൻ ഫോമാ ജോയിന്റ് സെക്രട്ടറി റെനി പൗലോസ് (MANCA, CA), വൈസ് ചെയർമാൻ: മുൻ ഫോമ ട്രഷറർ ജോസഫ് ഔസോ (VMASC, CA), സെക്രട്ടറി: മുൻ ഫോമാ നാഷണൽ കമ്മറ്റിയംഗം സജിത് തൈവളപ്പിൽ (AMA, AZ), ജോയി സെക്രട്ടറി: സെൽബി കുര്യാക്കോസ് (ORUMA, CA), ട്രഷറർ: മാത്യു ചാക്കോ കൊച്ചുപുരയ്ക്കൽ (IEMA, CA,), പി.ആർ.ഒ: മുൻ ഫോമാ ആർ.വി.പി പന്തളം ബിജു തോമസ് (KALV, NV), വുമൺസ് ഫോറം: മിനി ബൈജു (KALA, CA), ഇന്ദു നായർ (BAY MALAYLI, CA), യൂത്ത് ഫോറം: ഷാൻ പരോൾ (MANCA, CA), ഷോണാ സാജൻ (BAY MALAYLI, CA), കൾച്ചറൽ കമ്മറ്റി മെമ്പേഴ്സ്: രശ്മി സജി കപ്പാട്ടിൽ (IEMA, CA), ബിജി പോൾ (BAY MALAYLI, CA), ഹെൽത്ത് & വെൽനെസ്സ്: മുൻ ഫോമാ നാഷണൽ കമ്മറ്റിയംഗം ജാസ്മിൻ പരോൾ (MANCA, CA), ബിസിനസ്: ബിജു സ്കറിയാ (KAW, WA), ടെക്നിക്കൽ സപ്പോർട്ട്: ജാക്സൺ പൂയപ്പാടം (MANCA, CA), ഈവന്റ് കോർഡിനേറ്റർ: രാജൻ ജോർജ് (SARGAM, CA), ലാംഗ്വേജ് & എഡ്യൂക്കേഷൻ: മുൻ ഫോമാ ആർ.വി.പി ഡോക്ടർ പ്രിൻസ് നെച്ചിക്കാട്ട് (MANCA, CA) എന്നിവരെയും തിരഞ്ഞെടുത്തു.
റീജിയണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ റീജിയണൽ പ്രവർത്തനോദ്ഘാടനം അധികം വൈകാതെ നടത്തുവാൻ തീരുമാനിച്ചു. ഭാവിപരിപാടികളുടെ കൂടുതൽ വിവരങ്ങളും തീയതികളും പുതിയ കമ്മറ്റി മീറ്റിംഗിനു ശേഷം അറിയിക്കുന്നതായിരിക്കുമെന്ന് റീജിയണൽ വൈസ് പ്രസിഡന്റ് ജോൺസൺ വി. ജോസഫ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ആർ.വി.പി. ജോൺസൺ വി. ജോസഫ് (310-986-9672)
റീജിയണൽ പി.ആർ.ഒ പന്തളം ബിജു തോമസ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്