വാഷിംഗ്ടണ്‍: വാക്സിനേഷനെക്കുറിച്ചുള്ള തന്റെ വീക്ഷണത്തില്‍ ബന്ധുവായ റോബര്‍ട്ട് എഫ്. കെന്നഡി ജൂനിയര്‍ അപകടകാരിയാണെന്ന് തുറന്നടച്ച് ഓസ്ട്രേലിയയിലെ യുഎസ് അംബാസഡറായ കരോലിന് കെന്നഡി. ഞായറാഴ്ച നാഷണല്‍ പ്രസ് ക്ലബ് ഓഫ് ഓസ്ട്രേലിയയിലെ ഒരു ചോദ്യത്തിന് മറുപടിയായാണ് അവര്‍ ഇത്തരത്തില്‍ പ്രതികരിച്ചത്.
ആരോഗ്യ-മനുഷ്യ സേവന വകുപ്പ് സെക്രട്ടറിയെ നയിക്കാനുള്ള നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തില്‍, വാക്സിനുകളുടെ കാര്യം വരുമ്പോള്‍ മുഖ്യധാരാ അമേരിക്കയുമായി വിലയിരുത്തുമ്പോള്‍ പടിക്ക് പുറത്താണെന്ന് കരോലിന് കെന്നഡി വ്യക്തമാക്കി. വാക്സിനുകളെക്കുറിച്ചുള്ള കെന്നഡിയുടെ വീക്ഷണങ്ങള്‍ അപകടകരമാണെന്ന് ഞാന്‍ കരുതുന്നു. പക്ഷേ മിക്ക അമേരിക്കക്കാരും ഇക്കാര്യം തുറന്നു പറയുമെന്ന് താന്‍ കരുതുന്നില്ലെന്ന് ന്യൂയോര്‍ക്ക് ടൈംസ് മുമ്പ് റിപ്പോര്‍ട്ട് ചെയ്ത അഭിപ്രായങ്ങളില്‍ അവര്‍ വ്യക്തമാക്കിയിരുന്നു.
അമേരിക്കന്‍ പൊതുജനങ്ങള്‍ റോബര്‍ട്ട് കെന്നഡിയെ അടുത്തറിയുന്നു. എന്നാല്‍ താന്‍ അദ്ദേഹത്തോടൊപ്പം വളര്‍ന്നതാണ്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളെക്കുറിച്ച് വളരെക്കാലമായി അറിയാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്