വാഷിംഗ്ടണ്‍: ആണവ ആക്രമണ നിയമങ്ങള്‍ ലഘൂകരിച്ച റഷ്യന്‍ പ്രസിഡന്റ് പുടിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് യുഎസ്. നിരുത്തരവാദപരമായ വാചകമടിയാണ് റഷ്യയുടേതെന്ന് വൈറ്റ് ഹൗസ് അപലപിച്ചു. യുഎസ് സൈന്യത്തിന്റെ നിലപാട് മാറ്റേണ്ട ആവശ്യമില്ലെന്നും വൈറ്റ് ഹൗസ് പറഞ്ഞു.
''കഴിഞ്ഞ രണ്ട് വര്‍ഷമായി ഞങ്ങള്‍ റഷ്യയില്‍ നിന്നു കണ്ട അതേ നിരുത്തരവാദപരമായ വാചാടോപമാണിത്,'' യുഎസ് ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ വക്താവ് എഎഫ്പിയോട് പറഞ്ഞു. റഷ്യയുടെ നിലപാടില്‍ ആശ്ചര്യമില്ലെന്നും കുറെ നാളുകളായി ഇത് പ്രതീക്ഷിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
റഷ്യയുടെ പ്രദേശത്തേക്ക് യുഎസ് നിര്‍മ്മിത ദീര്‍ഘദൂര മിസൈലുകള്‍ വിക്ഷേപിക്കാന്‍ ബൈഡന്‍ ഭരണകൂടം ഉക്രെയ്നെ അനുവദിച്ചതിന് പിന്നാലെയാണ് പുടിന്റെ നീക്കം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്