സ്ത്രീധന വാർത്തകൾ നാം എപ്പോഴും കേൾക്കാറുള്ളതാണ്. ഇപ്പോൾ അത്തരത്തിൽ ഒരു വാർത്തയാണ് പുറത്തു വരുന്നത്. 30 ലക്ഷം രൂപ സ്ത്രീധനം ചോദിച്ചതിന് രവി കുമാര്‍ എന്നൊരു പോലീസ് കോണ്‍സ്റ്റബിള്‍ കസ്റ്റഡിയിലായ വാര്‍ത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.
ആഗ്രയില്‍ ആണ് സംഭവം നടന്നത്. നവംബര്‍ 13 -ന് രാത്രിയിലായിരുന്നു സംഭവം. വിവാഹത്തിന്റെ ചടങ്ങുകള്‍ നടക്കവേ താന്‍ ചോദിച്ച സ്ത്രീധനം തന്നില്ലെങ്കില്‍ ചടങ്ങ് തുടരില്ലെന്ന് വരന്‍ വാശിപിടിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
എന്നാൽ വരന്റെ ആവശ്യം കേട്ട വധു ഒടുവില്‍ ഈ വിവാഹം വേണ്ടെന്ന് പറഞ്ഞ് ഇറങ്ങിപ്പോവുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം.
തുടർന്ന് ഇവിടെ തര്‍ക്കം രൂക്ഷമായതോടെ ഗാസിയാബാദിലെ സബ് ഇന്‍സ്‌പെക്ടര്‍ കൂടിയായ വധുവിന്റെ പിതാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
അതേസമയം വരന് വീട്ടിലേക്കുള്ള വിവിധ ഉപകരണങ്ങളടക്കം ലക്ഷങ്ങള്‍ വില വരുന്ന പലതും വധുവിന്റെ പിതാവ് നേരത്തെ തന്നെ നല്‍കിയിരുന്നു എന്നും ഇതിന് പുറമേ 30 ലക്ഷം രൂപ പണമായി തന്നെ വേണം എന്ന് വരന്‍ വാശി പിടിക്കുകയായിരുന്നു എന്നും റിപ്പോർട്ടുകൾ ഉണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്