ഫോമ സെൻട്രൽ റീജിയന്റെ 2024-26ലെ പ്രവർത്തനോദ്ഘാടനം പ്രൗഢഗംഭീരമായി

NOVEMBER 21, 2024, 5:11 PM

ഫോമ സെൻട്രൽ റീജിയന്റെ പ്രവർത്തനോദ്ഘാടനം സെന്റ് മേരീസ് ചർച്ച് ഓഡിറ്റോറിയത്തിൽ വെച്ച് ആർവിപി ജോൺസൺ കണ്ണൂക്കാടന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സീറോ മലബാർ രൂപതാദ്ധ്യക്ഷൻ മാർ ജോയി ആലപ്പാട്ട് ഭദ്രദീപം കൊളുത്തി പ്രൗഢഗംഭീരമായ സദസ്സിനെ സാക്ഷിയാക്കി ഉദ്ഘാടനം ചെയ്തു. സെൻട്രൽ റീജിയണിലെ ആറ് അംഗസംഘടനകളിൽ നിന്നുള്ള പ്രതിനിധികളും ഷിക്കാഗോയിലെ ഫോമ അഭ്യുദയകാംക്ഷികളും, ഫോമ എക്‌സിക്യൂട്ടീവ് മെമ്പേഴ്‌സും പങ്കെടുത്തു. ആന്റോ കവലയ്ക്കലിന്റെ സ്വാഗത പ്രസംഗത്തോടെ തുടങ്ങിയ യോഗത്തിൽ ആർവിപി ജോൺസൺ കണ്ണൂക്കാടൻ തന്റെ അദ്യക്ഷ പ്രസംഗത്തിൽ ഫോമ സമൂഹത്തിനുവേണ്ടി ചെയ്യുന്ന എല്ലാ നല്ല പ്രവർത്തിക്കും ആശംസകൾ നേരുകയും സ്‌നേഹത്തിന്റെയും കരുതലിന്റെയും സന്ദേശം സമൂഹത്തിലേക്ക് പകരുവാൻ സാധിക്കട്ടെയന്നും ആശംസിച്ചു.

തദവസരത്തിൽ ഇല്ലിനോയിസ് സ്‌റ്റേറ്റ് റപ്രസെന്റേറ്റീവ് കെവിൻ ഓലിക്കൽ യൂത്ത് ഫോറം ഉദ്ഘാടനം ചെയ്തു. യുവജനങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് ഫോമ സെൻട്രൽ റീജിയൻ ചെയ്യുന്ന പ്രവർത്തികളെ പ്രശംസിക്കുകയും എല്ലാ പിന്തുണകളും പ്രഖ്യാപിക്കുകയും ചെയ്തു. ഫോമ പ്രസിഡന്റ് ബേബി മണക്കുന്നേൽ സെൻട്രൽ റീജിയൻ സീനിയർ സിറ്റിസൺ ഫോറം ഉദ്ഘാടനം ചെയ്തു. മുതിർന്ന തലമുറയുടെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ഫോമയുടെ വരുംകാല പ്രവർത്തനങ്ങളിലേക്കുള്ള സഹകരണങ്ങൾ അഭ്യർത്ഥിക്കുകയും ചെയ്തു. ഫോമ ട്രഷറർ സിജിൽ പാലക്കലോടി തന്റെ ആശംസാപ്രസംഗത്തിൽ വരുന്ന രണ്ട് വർഷത്തെ 2.25 മില്യൺ ഡോളർ  ബഡ്ജറ്റ് പ്രതീക്ഷിക്കുന്ന പ്രവർത്തനങ്ങളുടെ ഒരു സംക്ഷിപ്ത രൂപം നൽകി.


vachakam
vachakam
vachakam

ഈ അവസരത്തിൽ ഫോമ സെൻട്രൽ റീജിയൻ വുമൺസ് ഫോറത്തിന്റെ ഉദ്ഘാടനം ഫോമ നാഷണൽ കമ്മിറ്റി മെമ്പർ ആശ മാത്യു നിർവ്വഹിക്കുകയും എല്ലാവിധ സഹായസഹകരണങ്ങൾ അഭ്യർത്ഥിക്കുകയും ചെയ്തു. ഈ ഉദ്ഘാടന പ്രോഗ്രാമിന് ആർവിപി ജോൺസൺ കണ്ണൂക്കാടന്റെ നേതൃത്വത്തിൽ ജോസ് മണക്കാട്, അച്ചൻകുഞ്ഞ് മാത്യു, ഡോ. സിബിൾ, രാജൻ തലവടി, ആന്റോ കവലയ്ക്കൽ എന്നിവർ പ്രവർത്തിച്ചു. വുമൺസ് ഫോറത്തിന്റെ പ്രവർത്തനങ്ങൾ ഡോ. റോസ് വടകരയും സീനിയർ ഫോറത്തിന്റെ പ്രവർത്തനങ്ങൾ ജോർജ് ജോസഫ് കൊട്ടുകാപ്പള്ളിയും യൂത്ത് ഫോറത്തിന്റെ പ്രവർത്തനങ്ങളെപ്പറ്റി യൂത്ത് ഫോറം റപ്രസെന്റേറ്റീവും വിശദീകരിച്ചു.

ശാന്തി ജെയ്‌സൺ, സാറ അനിൽ, ഡോ. റോസ് വടകര, ഡോ. സിബിൾ ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിൽ നടത്തപ്പെട്ട സംഗീതസന്ധ്യ എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി. തുടർന്ന് നടന്ന  പ്രോഗ്രാമുകൾക്ക് ബിജു മുണ്ടക്കൽ, ആഗ്നസ് തെങ്ങുംമൂട്ടിൽ, ജോയിസ് എന്നിവർ നേതൃത്വം നൽകി. ഈ അവസരത്തിൽ അംഗസംഘടനകളെയും ഫോമ നാഷണൽ കമ്മിറ്റിയെയും പ്രതിനിധീകരിച്ച് ഫോമ ട്രഷറർ സിറിൾ പാലക്കലോടി, ഫാ. സിജോ മുടുക്കോടിൽ, നാഷണൽ കമ്മിറ്റി മെമ്പർ ജോർജ് മാത്യു, ഫോമാ ജുഡീഷ്യൽ ചെയർമാൻ ബെന്നി വാച്ചാച്ചിറ, അഡൈ്വസറി കൗൺസിൽ മെമ്പർ ജോസ് മണക്കാട്, റീജിണൽ വുമൺസ് ചെയർ ഡോ. റോസ് വടകര, സിഎംഎ പ്രസിഡന്റ് ജെസ്സി റിൻസി, ഐഎംഎ ജോയിന്റ് സെക്രട്ടറി ലൈം ജോസഫ്, കേരള അസോസിയേഷൻ പ്രസിഡന്റ് ആന്റോ കവലയ്ക്കൽ, മിഡ്‌വെസ്റ്റ് അസോസിയേഷൻ പോൾസൺ കുളങ്ങര, മിനിസോട്ട മലയാളി അസോസിയേഷൻ ജിൽബി സുഭാഷ്, ചാരിറ്റി ചെയർമാൻ പീറ്റർ കുളങ്ങര, ഫോമ എക്‌സ് വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, സ്റ്റാൻലി കളരിക്കമുറി എന്നിവർ ആശംസാപ്രസംഗം നടത്തി.

ഫുഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിഭവസമൃദ്ധമായ ഭക്ഷണവും ഒരുക്കപ്പെട്ടു. ഈ പ്രോഗ്രാമിന്റെ വിജയത്തിനുവേണ്ടി പ്രവർത്തിച്ച എല്ലാവരോടും ഉള്ള നന്ദിയും സ്‌നേഹവും പ്രകാശിപ്പിച്ചുകൊണ്ട് പ്രസ്തു ചടങ്ങിൽ ഡയമണ്ട്, പ്ലാറ്റിനം, ഡോൾഡൻ സ്‌പോൺസേഴ്‌സിനെ ആദരിച്ചു.

vachakam
vachakam
vachakam

ഈ പ്രോഗ്രാമിന്റെ മാസ്റ്റർ & സെറിമണി സെൻട്രൽ റീജിണൽ സെക്രട്ടറി അച്ചൻകുഞ്ഞ് മാത്യുവും ഡോ. സിബിൽ ഫിലിപ്പുമായിരുന്നു. ജനറൽ കോഓർഡിനേറ്റർ സാബു കട്ടപ്പുറം നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

അച്ചൻകുഞ്ഞ് മാത്യു

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam