വിവാഹത്തിനെ കുറിച്ചും തുടർന്നുള്ള ജീവിതത്തെ കുറിച്ചും പലർക്കും പല അഭിപ്രായങ്ങൾ ആണ്. ഇത്തരത്തിൽ വിവാഹത്തിന് ശേഷം തന്റെ സ്വപ്നങ്ങൾ ഒന്നും തന്നെ നടക്കാതെ വിവാഹ മോചനം നേടുന്നവരും ഇന്ന് കൂടിവരികയാണ്.
ഇത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. എന്നാൽ വിവാഹത്തിന് മുൻപ് തന്നെ യുവതി ഇക്കാര്യത്തിൽ തീരുമാനം എടുത്തു എന്നാണ് ലഭിക്കുന്ന വിവരം.
വിവാഹശേഷം തന്റെ വളര്‍ത്തുനായയെ വീട്ടിലേക്ക് കൊണ്ടുവരാൻ അനുവദിക്കണമെന്ന ആവശ്യം അമ്മായിയമ്മ നിരാകരിച്ചതിനെ തുടർന്ന് യുവതി വിവാഹം വേണ്ടെന്നു വെച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.
യുവതി തന്നെയാണ് വിവാഹം വേണ്ടെന്നുവെച്ച കാര്യം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ പങ്കുവെച്ചത്. ഏഴു വര്‍ഷം നീണ്ട പ്രണയത്തിന് ശേഷമാണ് പ്രിയങ്കയുടെയും പ്രതിശ്രുത വരന്റെയും വിവാഹം നിശ്ചയിച്ചത്. എന്നാല്‍ പങ്കാളിയുടെ അമ്മയുടെ എതിര്‍പ്പുമൂലം കല്യാണം വേണ്ടെന്ന് വച്ച് എന്ന് അവര്‍ തന്റെ പോസ്റ്റില്‍ വ്യക്തമാക്കി. പങ്കാളിയുടെ അമ്മ കാരണമാണ് തങ്ങളുടെ ഏഴ് വര്‍ഷത്തെ ബന്ധം അവസാനിച്ചതെന്നാണ് അവര്‍ പോസ്റ്റില്‍ വ്യക്തമാക്കുന്നത്.
ആദ്യം ഇരുവരുടെയും വീട്ടുകാര്‍ വിവാഹത്തിന് സമ്മതം അറിയിച്ചിരുന്നുവെങ്കിലും വിവാഹത്തിന് ശേഷം വളര്‍ത്തു നായയെ ഒപ്പം കൂട്ടണമെന്ന് പ്രിയങ്ക ആവശ്യപ്പെട്ടതോടെ പ്രശ്‌നങ്ങള്‍ ആരംഭിക്കുകയായിരുന്നു.
നായ തനിക്ക് കുഞ്ഞിനെപ്പോലെയാണെന്ന് പോസ്റ്റില്‍ പ്രിയങ്ക വ്യക്തമാക്കി. അവനെ ഉപേക്ഷിച്ച് പോകുന്നത് തനിക്ക് ആലോചിക്കാന്‍ പോലുമാകില്ലെന്ന് അവര്‍ പറഞ്ഞു. ഇതൊക്കെയാണെങ്കിലും തന്റെ പങ്കാളിയുടെ മാതാവ് ഒരു വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. തുടര്‍ന്നാണ് ബന്ധം അവസാനിപ്പിക്കാന്‍ പ്രിയങ്ക തീരുമാനിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്